കാലുകൾ കോച്ചിപ്പിടിക്കുന്നത് നിസാരമായി കാണരുത് തണുത്ത വെള്ളം കൊണ്ട് ഇങ്ങനെ ചെയ്താൽ ഈസിയായി മാറ്റാം

ഒരുപാട് വ്യായാമം ചെയ്യുമ്പോൾ നമ്മുടെ മനസ്സിലെ ആഗ്രഹം എന്താണ്, ശരീരത്തിന്റെ ഭാരം കുറയണം നല്ല ആരോഗ്യം നിലനിൽക്കണം എന്നാണ്. എന്നാൽ ചില സമയത്ത് ഇത്തരത്തിൽ ധാരാളമായി വ്യായാമം ചെയ്യുന്ന ആളുകൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്, ശരിയായ രീതിയിൽ തലച്ചോറിലേക്ക് മെസ്സേജുകൾ എത്താതെ വരുന്ന ഒരു അവസ്ഥ. ഈ അവസ്ഥ കൊണ്ട് തന്നെ തിരിച്ചും മെസ്സേജുകൾ വരാതെയും, നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ശരീരം പ്രവർത്തിക്കാത്ത ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യാം.

   

ശരീരത്തിൽ നിന്നും ആവശ്യമായിട്ടുള്ള പല ലവണങ്ങളും വിയർപ്പ് ആയി പുറത്തു പോകുന്നതാണ് ഇതിന് കാരണമാകുന്നത്. പ്രത്യേകിച്ച് സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ലവണങ്ങൾ അമിതമായി വ്യായാമം ചെയ്യുന്ന സമയത്ത് ശരീരത്തിൽ നിന്നും വിയർപ്പായി ഒഴുകിപ്പോകും. ഇതുവഴി ഇവ ശരീരത്തിന് ആവശ്യമായ അളവിൽ ലഭിക്കാതെ വരികയും ശരീരം പല രോഗങ്ങൾക്കും.

പ്രത്യേകിച്ച് മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്ക് ഇരയാകും. ചൂടുള്ള സമയത്ത് അധികം വ്യായാമം ചെയ്യാതിരിക്കുകയാണ് നല്ലത്. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇടയ്ക്ക് ഉണ്ടാകാറുള്ള ആളുകളാണ് എങ്കിൽ കാലിൽ സോക്സ് ധരിച്ചു ഉറങ്ങുന്നതും കാല് ഒരു തലയിണയ്ക്ക് മുകളിൽ കയറ്റി വെച്ച് ഉറങ്ങുന്നതും നന്നായിരിക്കും.

കാരണം ഇങ്ങനെയുള്ള ആളുകൾക്ക് തണുപ്പ് തീരെ സഹിക്കാൻ സാധിക്കില്ല. കാലുകൾ മരവിചോ കോച്ചി പിടിച്ചോ ഉള്ള ഒരു അവസ്ഥ ഉണ്ടാകാം. ധാരാളമായി വെള്ളം കുടിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനോടൊപ്പം തന്നെ ഏത് വ്യായാമങ്ങൾ തുടങ്ങുമ്പോഴും ചെറിയ സ്ട്രെച്ചിങ് വാമപ്പുകൾ ചെയ്യണം. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ചെറിയ രീതിയിലുള്ള സ്ട്രെച്ചിങ് വ്യായാമങ്ങൾ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *