ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് റാഗി അഥവാ മുത്താറി എന്ന് പേരുള്ള ഈ വിത്ത്. ചെറിയ കുട്ടികൾക്ക് ആണെങ്കിലും ആദ്യമായി നൽകുന്ന കുറുക്ക് റാഗി ഉപയോഗിച്ചാണ് ഉണ്ടാകാറുള്ളത്. ധാരാളമായി വിറ്റാമിനുകളും മിനറൽസുകളും അടങ്ങിയ ഒന്നാണ് റാഗി. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്തുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകും.
എന്നാൽ ശരീരത്തിന് അകത്ത് മാത്രമല്ല ശരീരത്തിന് പുറത്തുംഈ റാഗി പൗഡർ ഉപയോഗിക്കുന്നത് ഉത്തമമാണ്. അറബികൾ ആണെങ്കിൽ പോലും അവരുടെ ചർമ്മത്തിന് കൂടുതൽ തിളക്കം ഉള്ളതാക്കാൻ ഈ റാഗി പൗഡർ ഉപയോഗിക്കാറുണ്ട്. അധികമായി സൂര്യപ്രകാശം ഏൽക്കുന്ന ചർമം ഉള്ള ആളുകളാണ് എങ്കിൽ നിങ്ങൾക്ക് നിത്യവും ഈ റാഗി പാക്ക് ഉപയോഗിക്കാം.
ഇതിനായി അല്പം റാഗി പൗഡർ ഒരു ബൗളിൽ എടുക്കാം. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞ് നീരൊഴിക്കാം. ശേഷം അല്പം പാല് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ഇതിൽ ചേർക്കുന്ന പാലത്തിളപ്പിക്കാതെ എടുക്കുന്നതാണ് കൂടുതൽ നല്ലത്. നിങ്ങളുടെ ചർമ്മത്തിൽ ഇരുണ്ട ഭാഗങ്ങളും സൂര്യന്റെ ലൈറ്റിൽ നിന്നും ഉണ്ടായിട്ടുള്ള ടാനുകൾ ഉള്ള ഭാഗങ്ങളിലും ഇത് നല്ലപോലെ സ്ക്രബ്ബ് ചെയ്യാം.
സാധിക്കുന്നവരാണ് എങ്കിൽ ദിവസത്തിന് രണ്ടുനേരങ്ങളിലും ഇത് ഉപയോഗിക്കാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചർമം ഒരുപാട് തിളക്കവും, മൃദുലവും ആയിത്തീരും. ചർമ്മത്തിലുള്ള കറുത്ത പാടുകളും കുരുക്കളും മാറാൻ ഇത് നല്ല ഒരു പാതിയാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലപോലെ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും സ്ക്രബ് ചെയ്യണം.