ഒരു വ്യക്തിയുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഭക്ഷണം എത്ര പ്രധാനപ്പെട്ടതാണ് അത്രയും പ്രധാനം കൊടുക്കേണ്ട ഒന്നാണ് മലം. കാരണം ഞാൻ ശരീരത്തിന് അകത്തേക്ക് എന്താണ് കൊടുക്കുന്നത് അതിനനുസരിച്ച് ആയിരിക്കും പുറത്തേക്ക് പോകുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യനില മനസ്സിലാക്കാൻ ആ വ്യക്തിയുടെ മരത്തിന്റെ രൂപവും ഭാവവും തിരിച്ചറിഞ്ഞാൽ മതിയാകും. മലം പോകുമ്പോൾ എപ്പോഴും രക്തത്തിന്റെ അംശം കാണുന്നുണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ ആയിട്ടുള്ള അവസ്ഥകൾ ശരീരത്തിൽ ഉണ്ട് .
എന്ന് തിരിച്ചറിയാം. അതുപോലെതന്നെ മരത്തിന്റെ നിറം മാറുന്നതും ശരീരത്തിലെ പല ഇൻഫെക്ഷനുകളുടെയും രോഗങ്ങളുടെയും ഭാഗമായിട്ടും ആകാനുള്ള ഇടയുണ്ട്. മലബന്ധം എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഈ മലബന്ധം ഉണ്ടാകാനുള്ള കാരണം ഭക്ഷണത്തിൽ കൃത്യമായ അളവിൽ ഫൈബർ ഇല്ലാതെ വരുന്നത് ആണ്. ധാരാളമായി വെള്ളം കുടിക്കുന്നത് വഴിയും മലബന്ധം ഒഴിവാക്കാൻ ആകും.
കാരണം ജലത്തിന്റെ അംശം കുറയുമ്പോൾ മലം കൂടുതൽ കട്ടിയായി പോകുകയും ഇത് വളരെ പ്രയാസം ഉണ്ടാക്കുകയും ചെയ്യും. ദിവസവും ഏറ്റവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂലക്കുരു ഉള്ള ആളുകളാണ് എങ്കിൽ മലബന്ധം ഉണ്ടാകുമ്പോൾ കൂടുതൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടതായി വരാം.
മലം മൂന്നോ നാലോ ദിവസം കൂടിയാണ് പോകുന്നത് എങ്കിൽ മലം പോകുന്ന സമയത്ത് കൂടുതൽ പ്രഷർ കൊടുക്കേണ്ടതായി വരികയും ഇതിന്റെ ഭാഗമായി മലദ്വാരത്തിന്റെ ചുറ്റുമായി വിള്ളലുകൾ ഉണ്ടാകാനും രക്തം വരാനും ഇടയുണ്ട്. ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ നിങ്ങളുടെ മലബന്ധം നിങ്ങൾക്ക് ഒഴിവാക്കാനും സാധിക്കും. അതുപോലെതന്നെ തലേദിവസം രാത്രിയിൽ വെള്ളത്തിൽ കുതിർത്ത ഒരു സ്പൂൺ ഉണക്കമുന്തിരി, അതുമതി നിങ്ങളുടെ മലബന്ധം മാറ്റാൻ.