നാം നിത്യവും പ്രാർത്ഥിക്കുന്ന ദേവി ദേവന്മാരുടെ സങ്കൽപങ്ങളിൽ അധികം ഒന്നും കാണപ്പെടാത്ത ഒരു സങ്കൽപ്പമാണ് വരാഹൈദേവിയുടെത്. പലപ്പോഴും വളരെ ചുരുങ്ങിയ സാഹചര്യങ്ങൾ മാത്രമാണ് വരാഹിദേവിയോടുള്ള പ്രാർത്ഥന അർപ്പിക്കാനുള്ളത്. എന്നാൽ വിളിച്ചാൽ ഏറ്റവും അടുത്ത നിമിഷത്തിൽ തന്നെ ഉത്തരം നൽകുന്ന ഒരു ദേവി സങ്കല്പമാണ് ദേവി. എല്ലാദിവസങ്ങളിലും ഒന്നും ദേവിയുടെ സാന്നിധ്യം നമുക്ക് കാണാനാകില്ല.
വരാഹിദേവിയ്ക്ക് പ്രത്യേകമായി ചില ദിവസങ്ങൾ ഉണ്ട്. ഇത്തരത്തിൽ വരാഹി ദേവിയുടെ വലിയ സാന്നിധ്യം നമുക്ക് കാണാൻ ആകുന്ന ഒരു പ്രത്യേകത ദിവസമാണ് കർക്കിടക മാസത്തിലെ പഞ്ചമി ദിവസം. കർക്കിടക മാസത്തിലെ ഈ പ്രത്യേക ദിവസം വരാഹിദേവിയോട് പ്രാർത്ഥിക്കുകയാണ് എങ്കിൽ, ഉപവസിച്ച് പ്രാർത്ഥിക്കുന്നതു വഴി വലിയ അനുഗ്രഹം നമുക്ക് പ്രത്യേകമായി ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് ഒരു പ്രത്യേക രീതിയും ഉണ്ട് എന്നതാണ് പ്രത്യേകത.
ഒരു തിരി കത്തിച്ചു വേണം ദേവിയോടുള്ള പ്രാർത്ഥനകൾ നടത്തേണ്ടതായിട്ടുള്ളത്. എന്നാൽ ഈ തിരിക്കും വളരെയധികം പ്രത്യേകതകളുണ്ട്. ഒരു നാളികേരം രണ്ടായി പകുത്ത് ഇതിലെ ഒരു മുറി നാളികേരത്തിനകത്ത് വേണം നെയ്യ് ഒഴിച്ച് തിരി കത്തിച്ച് പ്രാർത്ഥിക്കാൻ. മിക്ക ആളുകൾക്കും ചില സമയങ്ങളിൽ ദേവിയുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ ഭയപ്പാട് ഉണ്ടാകുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാൽ ഒരിക്കലും ദേവിയുടെ ഈ രൂപത്തിന് ഭയക്കേണ്ടതില്ല. ദേവി നൽകുന്ന അനുഗ്രഹങ്ങൾ ഏറെയാണ് എന്നതുകൊണ്ട് തന്നെ പരാതിദേവിയോട് മനസ്സിൽ ധ്യാനിച്ച് നല്ലപോലെ ആഗ്രഹിച്ചു ഈശ്വര ചിന്തയോട് കൂടി മാത്രം ഇരുന്നുകൊണ്ട് പ്രാർത്ഥിക്കാം. തീർച്ചയായും ഈ പ്രത്യേകത ദിവസം നിങ്ങൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങൾ ആഗ്രഹിച്ചത് എത്ര കഠിനമാണെങ്കിലും സാധിച്ചു കിട്ടും.