ജീവിതത്തിലെ ഒരുപാട് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്ന സമയമാണ് ഈ ജൂലൈ മാസം ഇരുപതാം തീയതി മുതൽ ചില നക്ഷത്രക്കാർക്ക്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതിന് വേണ്ടി ഇവർ ചില കർമ്മങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. പ്രധാനമായും അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ ചെയ്യുകയാണെങ്കിൽ കൂടുതൽ ഉത്തമം. ക്ഷേത്രങ്ങളിൽ ചെയ്യാൻ സാധിക്കാത്തവരാണ് എങ്കിൽ വീട്ടിലിരുന്ന് സ്വന്തമായി ചെയ്യാനും.
ഈ വഴിപാട് സാധിക്കും എന്നതാണ് പ്രത്യേകത. പ്രധാനമായും ഈ വഴിപാട് ചെയ്യുന്നതിന് മുൻപായി നിങ്ങൾ ഈശ്വരനോട് ഭാഗ്യം കൊണ്ടുവരണമേ എന്ന് പ്രാർത്ഥനനല്ലപോലെ മനസ്സിരുത്തി പ്രാർത്ഥിക്കാം. വീടുകളിലാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ തീർച്ചയായും ദേവിയുടെ ഒരു വിഗ്രഹമോ ചിത്രമോ വച്ചുകൊണ്ട്, അതിനു മുൻപിലായി നിലവിളക്കും കത്തിച്ച്, ചുവന്ന നിറത്തിലുള്ള പൂക്കൾ അർപ്പിച്ച്, ഒപ്പം.
തന്നെ വീട്ടിലുള്ള മധുര പലഹാരങ്ങൾ ദേവി ചിത്രത്തിനു മുൻപിലായി വിതറി, ഭാഗ്യസൂക്ത പുഷ്പാഞ്ജലി ചെയ്യാവുന്നതാണ്. ഈ ഭാഗ്യസൂട്ട പുഷ്പാഞ്ജലി എല്ലാവർക്കും ചെയ്യാം. എങ്കിലും ചില നക്ഷത്രക്കാർ ഇത് ചെയ്യുമ്പോൾ ഇതിന്റെ ഫലം ഇരട്ടിയാകും എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഈ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താൻ ഏറ്റവും അനുയോജ്യരായവർ ആരൊക്കെയാണെന്ന് തിരിച്ചറിയാം.
മേട കൂറേ ജനിച്ച അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രത്തിൽ ഉള്ള ആളുകൾക്ക് ഈ പുഷ്പാഞ്ജലി നടത്തുന്നത് വളരെയധികം മുന്നേറ്റം ഉണ്ടാകാൻ സഹായിക്കും. തിരുവോണം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. തൃക്കേട്ട നക്ഷത്ര ജാഥകൾക്കും അത്തം നക്ഷത്ര ജാതകർക്കും ഈ വഴിപാട് വളരെയധികം ജീവിതവിജയം നേടിത്തരും. പൂരാടം, പൂയം, ഉത്രാടം എന്നീ നക്ഷത്ര ജാഥകർക്കും ഈ വഴിപാട് ചെയ്യുന്നത് വളരെയധികം ഉചിതമാണ്.