പല്ലുകൾ ആരോഗ്യകരമായി ഉണ്ടായിരിക്കുക എന്നത് ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിന്റെ ലക്ഷണമാണ്. ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുന്നതിനും ഫലമുള്ള ഭക്ഷണങ്ങളെ കടിച്ച് എടുക്കുന്നതിനും പല്ലുകൾക്ക് നല്ല ആരോഗ്യം ഉണ്ടായിരിക്കണം. എന്നാൽ പലപ്പോഴും ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ അല്ലെങ്കിൽ ശരിയായ രീതിയിലുള്ള പല്ല് തേക്കുന്ന പ്രവർത്തി ഇല്ലാതെ വരുമ്പോഴും പല്ലുകളിൽ കറ പിടിക്കുകയോ.
പല്ലുകൾക്ക് ഭംഗി കുറവ് ഉണ്ടാവുകയും ചെയ്യാം. ഇത്തരത്തിൽ പല്ലുകൾക്ക് നിറം കുറവ്, തിളക്ക കുറവുണ്ടാകുന്ന സമയത്ത് ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ ഒരു സൂത്രവിദ്യ ഉപയോഗിക്കാം. നിങ്ങളുടെ അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ മാത്രം മതി പല്ലുകൾ മിന്നിത്തിളങ്ങുന്നതിന്. കേശമൃദ്ധിക്ക് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നമ്മുടെ ശീലമായിരിക്കാം.
അതുപോലെ തന്നെയാണ് ശരീരത്തിലെ മോയിച്ചറൈസേഷൻ നിലനിർത്തുന്നതിന് വേണ്ടിയും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്തതും നിങ്ങളുടെ പല്ലുകൾക്ക് കൂടുതൽ ഗുണം നൽകുന്നതുമായ ഒരു പ്രവർത്തിയാണ് പല്ലുകളിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. നേരിട്ട് ബ്രഷുകളിലെ വെളിച്ചെണ്ണ ആക്കി പല്ലുകളിൽ ബ്രഷ് ചെയ്യുന്ന രീതിയിൽ തന്നെ ഉപയോഗിക്കാം.
20 മിനിറ്റിനു ശേഷം വായ് നല്ല വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. അതുപോലെതന്നെ പല്ല് തേക്കുന്നതിനായി ഉമിക്കരി ഉപയോഗിക്കുകയും അല്പം വെളിച്ചെണ്ണ ചേർത്ത് പല്ല് തേച്ച് കൊടുക്കുകയാണെങ്കിൽ കൂടുതൽ നിങ്ങളുടെ പല്ലുകൾക്ക് തിളക്കം ഉണ്ടാവുകയും, ആരോഗ്യം ലഭിക്കുകയും ചെയ്യും. സ്ഥിരമായി പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്ന ശീലമുള്ളവരാണ് എങ്കിൽ, ഇടയ്ക്ക് ഉമിക്കരി ഉപയോഗിച്ച് പല്ലുതേച്ചു നോക്കൂ നിങ്ങൾക്ക് ഇതിന്റെ വ്യത്യാസം കാണാനാകും.