നിറം മങ്ങി പോയ ഏതൊരു പ്ലേറ്റും പാത്രവും ഇനി നിമിഷം നേരം കൊണ്ട് പുതിയതാക്കിയെടുക്കാം.. ഇന്ന് തന്നെ ചെയ്ത് നോക്കൂ.. | Easy Cleaning Tips

മിക്കവാറും എല്ലാവരുടെ വീടുകളിലും ഫൈബർ പ്ലേറ്റുകൾ ഉണ്ടായിരിക്കും. സാധാരണ ഫൈബർ പ്ലേറ്റുകൾ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിന്റെ നിറംമങ്ങി ചെറിയ മഞ്ഞ നിറം കാണാൻ സാധിക്കും. എത്ര ഉരച്ചു വൃത്തിയാക്കിയാലും ആ നിറം പോകുന്നതിന് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇനി ആ പ്രശ്നമില്ല. വളരെ എളുപ്പത്തിൽ തന്നെ എത്ര നിറം മങ്ങിയ ഫൈബർ പ്ലേറ്റ് വൃത്തിയാക്കി എടുക്കാം.

   

അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ക്ലോറെക്സ് ഒഴിച്ചുകൊടുക്കുക. അതിനുശേഷം വൃത്തിയാക്കേണ്ട പ്ലേറ്റുകൾ ഈ വെള്ളത്തിലേക്ക് മുക്കിവയ്ക്കുക.

നന്നായി തന്നെ വെള്ളത്തിൽ മുങ്ങിയിരിക്കണം. വേണമെങ്കിൽ പ്ലേറ്റിനു മുകളിൽ എന്തെങ്കിലും സാധനങ്ങൾ കയറ്റി വെക്കാം. എന്ത് ചെയ്താലും വെള്ളത്തിൽ പൂർണ്ണമായും പ്ലേറ്റുകളും മുങ്ങി പോകണം. അതിനുശേഷം ഒരു ദിവസം മുഴുവനായി ആ വെള്ളത്തിൽ മുക്കി വയ്ക്കുക. അതിനുശേഷം എടുത്തു നോക്കുമ്പോൾ പ്ലേറ്റിൽ ഉണ്ടായിരുന്ന മഞ്ഞ നിറം എല്ലാം പോയി പുതിയതായിരിക്കുന്നത് കാണാം.

അതിനുശേഷം സാധാരണ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് പ്ലേറ്റുകൾ കഴുകി വൃത്തിയാക്കുക എന്തുകൊണ്ടാണ് എന്നാൽ ക്ലോറോക്സിന്റെ മണം പ്ലേറ്റുകളിൽ ഉണ്ടായിരിക്കും.ഇനി പ്ലേറ്റുകൾ ഉരക്കാതെയും കഴുകാതെയും നിമിഷനേരം കൊണ്ട് പുതിയതാക്കി എടുക്കാം. എല്ലാവരും ഈ മാർഗം പരീക്ഷിച്ചു നോക്കുക. തീർച്ചയായും ഈ മാറ്റം നിങ്ങളെ ഞെട്ടിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *