എല്ലാ വീട്ടമ്മമാരും ഭക്ഷണപദാർത്ഥങ്ങളിലും ഇഞ്ചി ചേർക്കുന്നവർ ആയിരിക്കും. ഇഞ്ചി വളരെയധികം ഔഷധഗുണങ്ങൾ ചേർന്ന ഒന്നാണ്. ഇഞ്ചി നമ്മൾ ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് നോക്കാം. പ്രമേഹ രോഗത്തിന് വളരെയധികം ആശ്വാസമാണ് ഇഞ്ചി. വെറും വയറ്റിൽ ഇഞ്ചിയും നെല്ലിക്കയും ചേർത്ത് ജ്യൂസ് അടിച്ചു കഴിക്കുകയാണെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിന് ഇത് ക്രമീകരിക്കുന്നു.
അതുപോലെ സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ ഇഞ്ചിയുടെ പൊടിയോ ഇഞ്ചിയുടെ നീരോ തേനിൽ ചേർത്തു കഴിക്കുക. അതുപോലെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞുവരുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും നല്ലതാണ്. അതുപോലെ തന്നെ ദഹന സമ്പന്ധമായ പ്രശ്നങ്ങളൊക്കെ ഇഞ്ചി വളരെ നല്ല പരിഹാരമാണ്. ഇഞ്ചി ചതച്ച് ഉപ്പ് ചേർത്ത് ഉരുട്ടി ചവയ്ക്കാതെ വിഴുങ്ങുന്നത് വയറിലെ പല പ്രശ്നങ്ങളും ഇല്ലാതാകും.
അതുപോലെ തന്നെ ക്യാൻസർ രോഗമില്ലാതാക്കാനുള്ള ഒരു മരുന്നായും ഇഞ്ചി ദിവസവും കഴിക്കുക. ചുമ്മാ ജലദോഷം തൊണ്ടവേദന എന്നിവ അനുഭവിക്കുന്നവർ ഇഞ്ചിയും ശർക്കരയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്രയേറെ ഗുണങ്ങളാണ് ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഇഞ്ചി ദിവസവും കഴിക്കുന്നത് ശീലമാക്കുക. അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങളിലും ധാരാളമായി ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.