പാചകം ചെയ്യുന്ന വീട്ടമ്മമാരെ സംബന്ധിച്ച് അവർക്കുണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉപയോഗിക്കുന്ന പാത്രങ്ങൾ കരിപിടിച്ച കറുത്ത് പോകുന്നത്. കറി ഉണ്ടാക്കുന്നതിനു ഇടയിൽ അടിക്ക് പിടിച്ച് പോകുന്നത് സാധാരണമാണ്. എന്നാൽ അതുമൂലമുണ്ടാകുന്ന കരിഞ്ഞ പാടുകൾ ഇല്ലാതാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഇപ്പോളിതാ എത്രത്തോളം കരിപിടിച്ച പാത്രങ്ങളും വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ കരിപിടിച്ച പാത്രങ്ങളുടെ അകത്തേക്ക് കരിഞ്ഞുപോയ ഭാഗം വരെ വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കൊടുക്കുക. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ ഇല്ലാതാക്കാൻ വളരെയധികം നല്ലതാണ്. ശേഷം നല്ലതുപോലെ ഇളക്കി 10 മിനിറ്റ് അനക്കാതെ വയ്ക്കുക. ശേഷം ആ പാത്രം അടുപ്പിൽവെച്ച് ചൂടാക്കുക. വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ വിം ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ഒരു ചട്ടകം ഉപയോഗിച്ചുകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക.
മൂന്നു മിനിറ്റോളം ഇതുപോലെ ഇളക്കി കൊടുക്കുകയാണെങ്കിൽ കുറേ അഴുക്കുകൾ എല്ലാം ഇല്ലാതാക്കുന്നത് കാണാം. അതിനുശേഷം കുക്കറിൽ നിന്നും അഴുക്കു പിടിച്ച വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ഇപ്പോൾ തന്നെ കുക്കറിൽ നിന്ന് എല്ലാ അഴുക്കുകളും പോയിരിക്കുന്നത് കാണാം. അതിനുശേഷം കുക്കറിലേക്ക് കുറച്ച് സോപ്പ് തേച്ച് കഴുകി എടുക്കാവുന്നതാണ്.
അതുപോലെതന്നെ മുട്ട പൊട്ടിക്കുമ്പോൾ അതിൽനിന്നും മഞ്ഞ മാത്രം പൊട്ടിപ്പോകാതെ പുറത്തെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്. മുട്ട പൊട്ടിച്ച ശേഷം ഒരു കുപ്പി എടുത്തു അതിന്റെ വായ് ഭാഗം മഞ്ഞയുടെ മുകളിൽ വെച്ച് കുപ്പി അമർത്തിപ്പിടിച്ച് വിടുക. ഇപ്പോൾ മഞ്ഞക്കരു കുപ്പിക്ക് അകത്തേക്ക് പോകുന്നത് കാണാം. ഈ രീതിയിൽ മഞ്ഞക്കരു പൊട്ടാതെ തന്നെ വേർതിരിച്ച് എടുക്കാം. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ഈ രണ്ടു മാർഗ്ഗങ്ങളും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.