മീൻ വിഭവങ്ങൾ പലവിധമാണ്. പല രൂപത്തിലും പല രുചിയിലും ആയി മീൻ വിഭവങ്ങൾ തയ്യാറാക്കി എടുക്കാം. വറുത്തതും പൊരിച്ചതുമായ മീൻ കഴിക്കുന്നതിന് എല്ലാവർക്കും ഇഷ്ടമാണ്. പച്ചമീൻ നോക്കി വിശ്വസിച്ച് വാങ്ങുന്നതുപോലെ ഉണക്കമീൻ വിശ്വസിച്ച് വാങ്ങാൻ ആരും തയ്യാറാകുന്നില്ല. എന്തെന്നാൽ അത് ഉണ്ടാക്കുന്നവർ നല്ല വൃത്തിയോടെയും ശ്രദ്ധയോടെയും ആണ് ഉണ്ടാക്കുന്നതെന്ന് ആർക്കുമറിയില്ല.
മീൻ വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും ഉണക്കാതിരുന്നാൽ അത് കഴിക്കുന്നവർക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെയാണ് കടകളിൽ നിന്നും ഉണക്കമീൻ വാങ്ങുന്നതിന് വീട്ടമ്മമാർ ആരും തയ്യാറാകാത്തത്. എന്നാൽ അതിനു കാത്തുനിൽക്കാതെ വീട്ടിൽ വളരെ വൃത്തിയോടെ ഉണക്കമീൻ തയ്യാറാക്കി എടുക്കാം. അതിനായി വീട്ടമ്മമാർക്ക് ഒത്തിരി സമയം ഒന്നും ചെലവാക്കേണ്ടതില്ല. വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെങ്കിൽ മറ്റാരുടെയും സഹായം കൂടാതെ തന്നെ ഉണക്കമീൻ തയ്യാറാക്കി എടുക്കാം.
ഏതുതരം മീൻ ആയാലും ഇതുപോലെ തന്നെ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഏതു മീനാണ് ഉണക്കാൻ എടുക്കുന്നത് ആ മീൻ വൃത്തിയാക്കി ചെറു കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നിരത്തി വെക്കുക അതിനുമുകളിലായി കല്ലുപ്പ് വിതറുക. മീൻ മുഴുവനായും മൂടത്തക്ക രീതിയിൽ വേണം കല്ലുപ്പ് വിതറാൻ. ശേഷം ഉറപ്പോടെ അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.ഒരു ദിവസത്തിനു ശേഷം പുറത്തെടുത്ത് അതിലെ വെള്ളം എല്ലാം തന്നെ നീക്കംചെയ്യുക.
ശേഷം വീണ്ടും അതിനുമുകളിലായി ഉപ്പ് വിതറുക. ഒരാഴ്ചയ്ക്കുശേഷം എടുത്തു നോക്കുകയാണെങ്കിൽ ഒട്ടും വെള്ളമില്ലാതെ തന്നെ മീൻ ലഭിക്കുന്നതാണ്. അതിനുശേഷം ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. മീൻ ഉപയോഗിക്കുന്നതിന് മുൻപായി കൊണ്ട് മീനിലെ ഉപ്പ് എല്ലാം കളഞ്ഞു കുറച്ചുനേരത്തേക്ക് വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം വറുക്കാനോ കറിവെക്കാനോ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.