ഇന്ന് വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. മിക്ക ആളുകളും വാഷിംഗ് മെഷീൻ ഉപയോഗിച്ചാണ് തുണികൾ അലക്കുന്നതും ഉണക്കുന്നതും. ഇപ്പോഴും എന്നാൽ പലപ്പോഴും വാഷിംഗ് മെഷീൻ എങ്ങനെ വൃത്തിയാക്കാം എന്നും അതിലെ മഞ്ഞ കറകൾ കളഞ്ഞ് എങ്ങനെ സൂക്ഷിക്കാം എന്നും മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. വാഷിംഗ് മെഷീന്റെ അകത്തുള്ള കറയും മറ്റും.
കളഞ്ഞാൽ മാത്രമേ അതിൽ നമ്മൾ അലക്കുന്ന തുണികൾക്കും വൃത്തി ഉണ്ടാവുകയുള്ളൂ. ഇത് എങ്ങനെ ചെയ്യണം എന്ന് ഈ വീഡിയോയിൽ വ്യക്തമായി തന്നെ കാണിക്കുന്നു. കൂടാതെ വീട്ടുജോലികൾ എളുപ്പമാക്കാനുള്ള നിരവധി ടിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറേക്കാലം വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന സമയത്ത് അതിൻറെ സൈഡ് ഭാഗങ്ങളിലും പൈപ്പിന്റെ വെള്ളം വീഴുന്ന ഭാഗങ്ങളിലും.
നല്ലപോലെ കറ പിടിക്കാറുണ്ട്. ഇത് വൃത്തിയാക്കുന്നതിനായി ഒരു സ്പോഞ്ചിന്റെ സ്ക്രബ്ബറും കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റ് എടുക്കുക. കറകൾ ഉള്ള ഭാഗങ്ങളിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക. ഇത് വൃത്തിയാക്കുന്നതിന് പേസ്റ്റ് മാത്രം മതിയാകും വേറെ ഒരു ക്ലീനിങ് സൊലൂഷനും ഇതിനായി ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ വാഷിംഗ് മെഷീൻ പുതുപുത്തനായി ക്ലീൻ ആവും കൂടാതെ അതിലെ മഞ്ഞ കറകളും അഴുക്കും.
മുഴുവനായും പോയി കിട്ടും ചില സമയങ്ങളിൽ നമ്മൾ അപ്പം ദോശ തുടങ്ങിയവ തയ്യാറാക്കുമ്പോൾ അത് കല്ലിൽ തന്നെ ഒട്ടിപ്പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പലപ്പോഴും രാവിലെ നമ്മൾ തിരക്കിട്ട് ചെയ്യുന്ന സമയത്ത് ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നം കാണുക. ഇത് ഒഴിവാക്കുന്നതിനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില സൂത്രങ്ങൾ ഉണ്ട് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.