ഒരു ലോഡ് തുണിയുണ്ടെങ്കിലും ഒതുക്കി വയ്ക്കുവാൻ ഈയൊരു സാധനം മതി…

അലമാരയിൽ തുണികൾ ഒതുക്കുവാൻ സ്ഥലം ഇല്ലാത്തവർക്ക് ആയിട്ടുള്ള ഒരു അടിപൊളി ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു കാർഡ് ബോർഡ് ഉണ്ടെങ്കിൽ വളരെ ഈസിയായി തന്നെ തുണികൾ ഒതുക്കി വയ്ക്കാൻ കഴിയുന്നു. തുണികൾ അടുക്കി ഒതുക്കി വയ്ക്കാൻ അലമാരകൾ ഇല്ലാത്തവരാണെങ്കിൽ അവർക്ക് വളരെ എളുപ്പമായി തന്നെ ഈ രീതിയിലൂടെ എത്ര തുണി വേണമെങ്കിലും ഒതുക്കി മടക്കി വയ്ക്കാവുന്നതാണ്.

   

ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത ഈ സൂത്രം വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിൽ പറയുന്നു. ഒരു വലിയ കാർഡ്ബോർഡിൽ നിന്നും രണ്ട് നീളമുള്ള കഷണങ്ങൾ മുറിച്ചെടുക്കുക. നമ്മൾ എടുക്കുന്ന കാർഡ് ബോർഡ് പീസിന്റെ നീളവും വീതിയും എല്ലാം നമ്മുടെ ഇഷ്ടത്തിന് തന്നെ എടുക്കാവുന്നതാണ്. അവരെ കുറച്ചു സമയം കൊണ്ട് തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്.

ഹാങ്ങിങ് ചെയ്യുന്നതിന്റെ ഭാഗത്തായി രണ്ട് ഹോളുകൾ ഇട്ടു കൊടുക്കുക. ഒരു ടൈപ്പ് എടുത്ത് അതിൻറെ നാലുവശവും ഒട്ടിച്ച് കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ കാർഡ്ബോർഡ് കുറച്ചു കൂടി ഉറപ്പ് ഉള്ളതായി മാറും. നല്ല ഉറപ്പുള്ള ഒരു ചെറിയ കയർ എടുത്ത് അതിൻറെ ഹോളുകളിലൂടെ ഇട്ടുകൊടുക്കുക. രണ്ടുവശവും ഒരുപോലെ തന്നെ കയറു വലിച്ചെടുത്ത് ടൈറ്റ് ആക്കുക.

രണ്ട് കാർഡ്ബോർഡ് കഷണത്തിലും ഇതുപോലെ ഹോളുകൾ ഉണ്ടാക്കി അതിലൂടെ കയർ കടത്തേണ്ടതുണ്ട്. വളരെ ഉറപ്പുള്ള നൂല് തന്നെ ഇതിനായി ഉപയോഗിക്കുക അല്ലെങ്കിൽ അവ പൊട്ടിപ്പോകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി ഇത് എങ്ങനെ ഉണ്ടാക്കണം എന്ന് വളരെ വ്യക്തമായി തന്നെ വീഡിയോയിലൂടെ പ്രതിപാദിക്കുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.