ഈ പ്രശ്നം പരിഹരിക്കാൻ വെറും 20 മിനിറ്റ് മതി.

ചിലപ്പോഴൊക്കെ നമ്മുടെ വീട്ടിലും കാണും ഈ രീതിയിൽ ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ കരിമ്പൻപുളികൾ ഉള്ള രീതിയിൽ വസ്ത്രങ്ങൾ. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ ഉപയോഗിക്കാൻ ആകാത്ത വിധം മാറ്റിവെച്ച് ഇത്തരത്തിലുള്ള വെളുത്തതോ പല നിറത്തിലുള്ളതോ ആയോ വസ്ത്രങ്ങളെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് കൂടുതൽ ഭംഗിയാക്കി മാറ്റിയെടുക്കാൻ സാധിക്കും.

   

പ്രധാനമായും ഇത്തരത്തിലുള്ള കരിമ്പൻ കുത്തുകൾ ഈ ഒരു വസ്ത്രത്തിൽ വന്നുചേരാനുള്ള കാരണം തന്നെ ഇതിൽ ഈർപ്പം നിലനിൽക്കുന്നു എന്നത് തന്നെയാണ്. പൂർണ്ണമായും ഈർപ്പം പോകുന്നതിന് മുൻപായി തന്നെ ഇവ എഴുത്ത് അലമാരയിലോ മറ്റു സൂക്ഷിച്ചു വയ്ക്കുന്നതാണ് ഇത്തരത്തിലുള്ള കരിമ്പൻ പുള്ളികൾ വരാനുള്ള കാരണം പോലും.

ഈ ഒരു അവസ്ഥയിലൂടെയാണ് നിങ്ങളും കടന്നു പോകുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ഒരു തവണ ഒന്ന് ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വസ്ത്രങ്ങളും കാണുന്ന ഈ കരിമ്പൻ കുത്തുകൾ പെട്ടെന്ന് ഇല്ലാതാക്കാൻ നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രം ചെയ്താൽ മതിയാകും. ഇതിനുവേണ്ടി പ്രധാനമായും നിങ്ങൾ ചെയ്യേണ്ടത് ഒരു ഉപയോഗ ശൂന്യമായ പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇതിലേക്ക് അല്പം സോപ്പുപൊടി ചേർത്ത് കൊടുക്കുക.

ഇതിനോടൊപ്പം തന്നെ അല്പം ചെറുനാരങ്ങ നീര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ പാത്രത്തിലെ വെള്ളത്തിലേക്ക് നമ്മുടെ കരിമ്പൻ കുത്തുകൾ വന്ന വസ്ത്രങ്ങൾ മുക്കി വയ്ക്കുക. വെറും 5 മിനിറ്റ് മാത്രം മതി എത്ര വലിയ കരിമ്പൻ കുത്തുകളും പെട്ടെന്ന് പോകുന്നത് കാണാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.