ഇനി പ്ലാവിൻ തൈ ഇങ്ങനെ വെച്ച് നോക്കൂ റിസൾട്ട് ഉറപ്പാണ്.

പ്ലാവ് മാവ് പോലുള്ള തൈകൾ ഒക്കെ നാം ചിലപ്പോഴൊക്കെ വെച്ച് പിടിപ്പിക്കാറുണ്ട് എങ്കിൽ പിന്നെ അങ്ങോട്ട് ഇതിനുവേണ്ട ശ്രദ്ധയും പരിപാലനവും നൽകാതെ വരുന്നതിന്റെ ഭാഗമായി തന്നെ ഇവ പെട്ടെന്ന് കായ്ക്കാതെയും ചിലപ്പോൾ നശിച്ചുപോവുകയും ചെയ്യുന്ന ഒരു അവസരങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പ്ലാവിന്റെയും മാവിന്റെ എന്നിവയൊക്കെ നിങ്ങൾ പിടിപ്പിക്കുന്ന സമയത്ത് പ്രത്യേകമായി ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

പ്രധാനമായും ഇത്തരത്തിലുള്ള ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന സമയത്ത് ചില കാര്യങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ ചെടികൾക്ക് കൂടുതൽ ആരോഗ്യവും ഒപ്പം ഒരുപാട് ഉയരം പോകാതെ തന്നെ പെട്ടെന്ന് കായ് ഫലം നൽകുന്ന ഒരു അവസ്ഥയിലേക്കും മാറ്റിയെടുക്കാൻ സാധിക്കും.

ഇതിനുവേണ്ടി നിങ്ങൾ ഇത്തരത്തിലുള്ള ചെടികൾ വാങ്ങുന്ന സമയത്ത് തന്നെ കുറച്ച് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കാരണം ഇവ വാങ്ങുന്ന സമയത്ത് എപ്പോഴും ഒട്ടു ചെടികൾ തന്നെ നോക്കി വാങ്ങിയെടുക്കുന്നത് കൂടുതൽ പെട്ടെന്ന് റിസൾട്ട് കിട്ടാനും വർഷം മുഴുവനും കായകളും ഉണ്ടാകാനും സഹായിക്കും. ഇത്രയുള്ള ഒട്ടുചൊടികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഇവ വെച്ച് വളർത്താൻ ശ്രമിക്കുന്ന സ്ഥലങ്ങൾക്കും കൂടുതൽ പ്രകാശം കിട്ടുന്ന ഭാഗങ്ങളായി തന്നെ ആയിരിക്കാൻ ശ്രദ്ധിക്കണം.

മറ്റുള്ള മരങ്ങളുടെ തണൽ വരുന്ന ഭാഗങ്ങളിൽ ഇവ വച്ച് പിടിപ്പിച്ചത് കൊണ്ട് നിങ്ങൾക്ക് ഒരു കാരണവശാലും ഇവ ഫലം കിട്ടാൻ സാധ്യത ഇല്ല. മഴക്കാലത്ത് ഇത്തരം ചെടികൾ ഒരു കാരണവശാലും നനച്ചു കൊടുക്കുകയും ചെയ്യരുത്. വേനൽക്കാലത്ത് ദിവസത്തിൽ ഒരു തവണയോ ആഴ്ചയിൽ ഒരു തവണയോ മാത്രമായി നനയ്ക്കുക. തുടർന്ന് വീഡിയോ കാണാം.