നിസ്സാരമല്ല ഈ കഞ്ഞിവെള്ളം, എത്ര ചെറിയതായാലും ഇനി നിറയെ കായ്ക്കും

ഒരു വീട്ടിൽ സ്വന്തമായി പച്ചക്കറി തൈകൾ നട്ടുവളർത്തുന്നത് നിങ്ങൾക്ക് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാനുള്ള വലിയ ഒരു നല്ല ഉപാധി തന്നെയാണ്. എന്നാൽ മറ്റുതരത്തിലുള്ള പച്ചക്കറികൾ ഇല്ല എങ്കിലും ഉറപ്പായും ഒരു വീട്ടിൽ ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറി വിഭാഗത്തിൽ പെടുന്നതാണ് പച്ചമുളക്. പലതരത്തിലുള്ള വിഷപദാർത്ഥങ്ങളും അടിച്ചു കൊണ്ടാണ് പുറമേ നിന്നും മാർക്കറ്റിൽ വാങ്ങി ഉപയോഗിക്കുന്ന പച്ചമുളക് ലഭ്യമാകുന്നത്.

   

അതുകൊണ്ട് ഉറപ്പായും നിങ്ങളുടെ വീട്ടിൽ ഇനി പച്ചമുളക് വാങ്ങുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും പച്ചമുളകും നിങ്ങൾ കടയിൽ നിന്നും വാങ്ങാതെ സ്വന്തമായി വീട്ടിൽ വളർത്താൻ ശ്രദ്ധിക്കുക. ഒരുപാട് രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം എങ്കിലും ചില പച്ചമുളക് തൈകൾക്ക് ചെറിയ ഒരു സംരക്ഷണം നൽകിയാൽ തന്നെ നിങ്ങൾക്ക് ആവശ്യത്തിലധികം പച്ചമുളക് ഒരു കൈയിൽ തന്നെ ലഭ്യമാകുന്നു.

നിങ്ങളുടെ വീട്ടിൽ തന്നെയുള്ള വേസ്റ്റും മറ്റും ഉപയോഗിച്ച് നിങ്ങൾക്ക് ഈ പച്ചമുളക് ചെടികൾക്ക് ആവശ്യമായ രീതിയിലുള്ള വളപ്രയോഗങ്ങളും ഒപ്പം നല്ല ഇമ്മ്യൂണിറ്റി ബൂസ്റ്ററും നൽകാൻ സഹായിക്കുന്നു. ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളമെങ്കിലും നിങ്ങൾ എടുത്തുവെച്ച് സൂക്ഷിക്കണം.

ഇത് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു കപ്പ് അളവിൽ ഒഴിച്ച് ലയിപ്പിച്ച ശേഷം പച്ചമുളക് ചെടിയുടെ മുകളിലൂടെ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ചെടിയിൽ വന്നുചേരുന്ന കീടബാധകളെ ഒഴിവാക്കാനും ചെടിയുടെ വളർച്ചയ്ക്ക് കൂടുതൽ സഹായം ആകാനും സാധിക്കും. ഉപ്പ് ഇട്ട കഞ്ഞിവെള്ളമാണ് എങ്കിലും അതുകൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.