സാധാരണയായി വീട് വൃത്തിയാക്കുന്ന സമയത്ത് അല്പം പ്രയാസപ്പെട്ട് വൃത്തിയാക്കുന്ന ഒരു ഭാഗമാണ് സീലിംഗ് ഫാനുകൾ. പ്രത്യേകിച്ചും സ്ത്രീകൾ വൃത്തിയാക്കുന്ന സമയത്ത് ഫാനിൽ കയറി തുടയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ഫാനിന്റെ മുകൾഭാഗം കൂടി വൃത്തിയാക്കിയില്ല എങ്കിൽ ഒരിക്കലും അഴുക്ക് പൂർണമായും പോകില്ല.
നിങ്ങളുടെ വീടുകളിലെ ഫാനും വീടിനകവും ഒരുപോലെ വൃത്തിയാക്കാൻ പ്രത്യേകിച്ചും ചെയ്യേണ്ടത് ഇനി ഒരു രീതിയാണ്. ഇങ്ങനെ വൃത്തിയാക്കുകയാണ് എങ്കിൽ ഒരിക്കലും തൊടുക പോലും ചെയ്യാതെ നിങ്ങൾക്കും വളരെ ഭംഗിയായി ക്ലീൻ ചെയ്യാം. മിക്കവാറും ആളുകളും കൈകൊണ്ട് ഫാനിന്റെ ഓറൽസും തുടയ്ക്കുന്ന രീതിയായിരിക്കും ചെയ്യാറുള്ളത്.
എന്നാൽ ഇനി എത്തിപ്പിടിച്ച് തൊടാനോ കഷ്ടപ്പെട്ട് വൃത്തിയാക്കുകയോ വേണ്ട. വളരെ എളുപ്പത്തിൽ നിലത്ത് നിന്നുകൊണ്ട് തന്നെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ഓരോ ഫീലിംഗ് ഫാനുകളും വൃത്തിയാക്കാൻ സാധിക്കും. ഇതിനായി പഴയ ഒരു പിവിസി പൈപ്പ് മാത്രമാണ് ആവശ്യം. ഒരു പഴയ ഹാങ്ങറും പിവിസി പൈപ്പുകൊണ്ട് എങ്കിൽ പഴയ ഒരു ബനിയനും ഉപയോഗിച്ച് നിങ്ങൾക്കും സീലിംഗ് ഫാനുകൾ വളരെ വൃത്തിയായി ക്ലീൻ ചെയ്യാൻ സാധിക്കും.
ഒരു പഴയ ഹാങ്ങറിലേക്ക് നിങ്ങളുടെ കുട്ടികളുടെയോ മറ്റോ ഉപയോഗിച്ച് കേടുവന്ന വസ്ത്രങ്ങൾ ചുറ്റിയ ശേഷം നൂലുകൊണ്ട് കെട്ടിവയ്ക്കുക. ഇത് ഒരു പിവിസി പൈപ്പിൽ കെട്ടിവെച്ചശേഷം നിങ്ങൾക്ക് ഫാനിന്റെ മുകൾ ഭാഗവും താഴ്ഭാഗവും ഒരുപോലെ വൃത്തിയാക്കാൻ ആകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.