കേടായാൽ ഇനി കളയേണ്ട, കൊതുക് ബാറ്റ് ഇനി ഇങ്ങനെയും ഉപയോഗിക്കാം

വലിയ രീതിയിൽ കൊതുകിന്റെ ശല്യം ഉണ്ടാകുമ്പോൾ ആ വീടുകളിലെല്ലാം തന്നെ കൊതുകിനെ കൊല്ലുന്ന മോസ്കിറ്റോ വാങ്ങുന്നത് ഒരു ശീലമാണ്. എന്നാൽ മിക്കവാറും എല്ലാ ഹോസ്പിറ്റല്‍ ബാറ്റുകളും ഒരു പരിധിവരെ ഉപയോഗിച്ചാൽ പെട്ടെന്ന് കേടാകുന്നത് കാണാറുണ്ട്. ഇങ്ങനെ കേടുപാട് പറ്റിയാൽ ഈ മോസ്കിറ്റോ ബാറ്റുകൾ എല്ലാം തന്നെ വലിച്ചെറിയുകയോ പഴയത് വാങ്ങാൻ വരുന്നവർക്ക് കൊടുക്കുകയും ആണ് പതിവ്.

   

എന്നാൽ ഇനി നിങ്ങളുടെ വീട്ടിലുള്ള മോസ്കിറ്റോ ബാറ്റുകൾ കേടായാൽ പോലും കളയേണ്ടതില്ല. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലുള്ള ഈ കൊതുകിനെ കൊല്ലുന്ന ബാറ്റ് കേടായാലും അത് ഉപയോഗിച്ച് വളരെ മനോഹരമായ ഒരു സംഭവം തയ്യാറാക്കാം. നിങ്ങളുടെ വീട്ടിൽ കേടായ മോസ്കിറ്റോ ബാറ്റിനെ മുകളിൽ നെറ്റ് ഉള്ള ഭാഗത്ത് ഒരു സിൽവർ കളറിലുള്ള ഷീറ്റ് ചാർട്ട് പേപ്പറോ പോലും ഒട്ടിച്ചു കൊടുക്കുക.

കൃത്യമായി അതിന്റെ ആകൃതി അറിഞ്ഞു വെട്ടി തന്നെ ഒട്ടിച്ചു കൊടുക്കാം. ശേഷം ബാറ്റിന്റെ പിടി വരുന്ന ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ലൈസുകളും റിബണുകളും വച്ച് അലങ്കരിക്കാം. അതിനുശേഷം ഒട്ടിക്കുന്ന രീതിയിലുള്ള ഹാങ്ങറുകൾ ലഭ്യമാണ് അവ വാങ്ങി ചെറിയ സ്റ്റിക്കർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ബാറ്റിൽ ഒട്ടിച്ചു കൊടുക്കാം.

താക്കോല് പോലുള്ള കാര്യങ്ങൾ തൂക്കിയിടാൻ ഈ ഒരു മോസ്കിറ്റോ ബാറ്റ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ രീതിയിൽ സെറ്റ് ചെയ്ത് എടുക്കാം. ഇനി നിങ്ങളുടെ വീട്ടിലും നാശായ കൊതുകു ബാറ്റ് വെറുതെ കളയരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.