ഒരു പ്ലാസ്റ്റിക് കുപ്പിയും പഴയ ഷോളും ഉണ്ട് എങ്കിൽ ക്ലീനിങ് എത്ര എളുപ്പം

വീട് വൃത്തിയാക്കി മടുത്തു എന്ന് പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. പ്രത്യേകിച്ചും ജനലിലും ചുമരിലും എല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും മാറാലയും തട്ടിക്കളഞ്ഞ് ദേഷ്യം വരുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടാകും. ഇങ്ങനെ നിങ്ങളും വൃത്തിയാക്കി മടുത്തു പോയി എങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഈ ക്ലീനിങ് ജോലികൾ തീർക്കാൻ സഹായകമായ മാർഗങ്ങൾ പരിചയപ്പെടാം.

   

പ്രത്യേകിച്ച് നിങ്ങൾ വെറുതെ കളയുന്ന ഈ ഒരു കാര്യം ഉപയോഗിച്ച് തന്നെ നിങ്ങളുടെ അടുക്കളയും വീടും ഒരുപോലെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. സാധാരണ വെള്ളം കുടിച്ചതിനുശേഷം മിനറൽ വാട്ടറിന്റെയും മറ്റും കുപ്പികൾ വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഇനി നിങ്ങൾക്ക് മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.

പ്രധാനമായും ഈ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുക്കാം. മോഡിയോടു കൂടിയ മുകൾഭാഗം മുറിച്ചെടുത്ത് ഒരു പപ്പട കമ്പി ഉപയോഗിച്ച് ഇതിൽ നാല് ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. പഴയ ഒരു ഷോളോ ഏതെങ്കിലും തരത്തിലുള്ള വസ്ത്രങ്ങളോ ഉണ്ട് എങ്കിൽ ഇത് റിബൺ ആകൃതിയിൽ ഒരു ഇഞ്ച് വീതിയിൽ മുറിച്ചെടുക്കാം.

ഇങ്ങനെ മുറിച്ചെടുത്ത ആ വസ്ത്രം ഇന്ദു ആകൃതിയിൽ ഒരു വള്ളിയിട്ട കെട്ടി സ്ട്രോങ്ങ് ആക്കാം. ഇത് കുപ്പിയിലേക്ക് കടത്തി ദ്വാരത്തിലൂടെ കയറി വീണ്ടും ഒന്നുകൂടി സ്ട്രോങ്ങ് ആക്കാം. ഇനി ഇത് നിങ്ങൾക്ക് നല്ല ഒരു മാറാല തട്ടിയായി ഉപയോഗിക്കാം. ജനലും മറ്റും തുടക്കാൻ ഇതിനേക്കാൾ നല്ല ഒരു മാറാല ചൂല് വേറെയില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.