ബാത്റൂം കുറച്ചുദിവസം കഴുകാതെയോ വൃത്തിയാക്കാതെയോ ശ്രദ്ധിക്കാതെ പോയാൽ വളരെ പെട്ടെന്ന് ഇതിന്റെ ടൈലിന്റെ ഓരോ ഗ്യാപ്പിലും ധാരാളമായി കറ പിടിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. മാത്രമല്ല ബാത്റൂമിന്റെ നിലത്തുള്ള ടൈലിൽ കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ പെട്ടെന്ന് കരിമ്പൻ വരുന്ന അവസ്ഥയും കാണാം.
ഇങ്ങനെ നിങ്ങളുടെ വീട്ടിലെ ബാത്റൂമിന്റെ ചുമരിലും നിലത്തും ഒരുപോലെ കറപിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇതിനെ ഇല്ലാതാക്കാൻ സാധിക്കും. പലപ്പോഴും ഒരുപാട് തവണ ഉറച്ചിട്ടും തിരിച്ചിട്ടും പോകാത്ത ഈ കറ വളരെ നിസ്സാരമായി മാറ്റുന്നതിന് ഇക്കാര്യം മാത്രം ചെയ്താൽ മതി.
ഇതിനായി നിങ്ങളുടെ വീട്ടിൽ പാത്രം കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സോപ്പ് അല്പം ഒന്ന് ഉരച്ചെടുത്ത് ഇതിന്റെ പൊടിയായി കുറച്ച് ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ അല്പം വിനാഗിരി എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് ഒരു സ്പ്രേ ബോട്ടിലിലോ കുപ്പിയിലോ ആക്കി.
ചുമരിലും നിലതും ഒരുപോലെ ഒഴിച്ചു കൊടുക്കാം. 5 മിനിറ്റ് ഇത് ഇങ്ങനെ തന്നെ വച്ചതിനുശേഷം ഒരു സ്ക്രബർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുക. ഉറപ്പായും എത്ര കട്ടിപിടിച്ച് കറയും വളരെ പെട്ടെന്ന് മാഞ്ഞു പോകുന്നത് കാണാം. ഇനി നിങ്ങളുടെ മാത്രം വളരെ വൃത്തിയായി കാണും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.