ബദാം കഴിക്കുമ്പോൾ നിങ്ങളും ഈ മണ്ടത്തരം ചെയ്യാറുണ്ടോ

ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്ന് തന്നെയാണ് ബദാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മിനറൽസും മറ്റ് പല ആരോഗ്യഗുണങ്ങളും ഇത് കഴിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നു. പ്രധാനമായും ബദാം കഴിക്കുന്ന സമയത്ത് ചില കാര്യങ്ങൾ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ കേട്ടവയിൽ പലതും ചില തെറ്റിദ്ധാരണകളും തെറ്റായ പ്രചാരണങ്ങളും ആണ് എന്ന് മനസ്സിലാക്കുക.

   

പ്രത്യേകിച്ചും ബദാം കഴിക്കുന്ന സമയത്ത് ബദാം കുതിർത്ത് തന്നെയാണ് കഴിക്കേണ്ടത്. ഒരിക്കലും ഒരു പ്രത്യേക അളവിൽ കൂടുതലായി ബദാം കഴിക്കുന്നത് അത്ര അനുയോജ്യമല്ല. ബദാം കഴിക്കാനായി നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ബദാം തന്നെ നോക്കി തിരഞ്ഞെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഇങ്ങനെ കഴുകി വൃത്തിയാക്കിയ ബദാം തലേദിവസം രാത്രിയിൽ വെള്ളത്തിൽ കുതിർത്തു വെച്ച് വേണം കഴിക്കാൻ.

പലരും ചെയ്യുന്ന ഒരു വലിയ തെറ്റ് ആണ് രാവിലെ കുതിർത്ത പദാമിന്റെ തൊലി ഉരിഞ്ഞു കളഞ്ഞു കഴിക്കുന്നു. ഒരിക്കലും ഇങ്ങനെ ബദാമിന്റെ തൊലി കളഞ്ഞ് കഴിക്കുന്നത് അത്ര നല്ല രീതിയല്ല. ബദാം കഴിക്കുന്ന സമയത്ത് ഇതിന്റെ തൊലിയോട് കൂടി തന്നെ കഴിക്കാനായി ശ്രമിക്കണം. ഇങ്ങനെ ബദാം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട്.

ചർമ്മത്തിന് കൂടുതൽ മനോഹാരിത നൽകുന്നതിനും നിങ്ങളുടെ ശരീരത്തിന്റെ മസിലുകൾക്ക് പവർ ലഭിക്കുന്നതിനും ബദാം കഴിക്കുന്നത് വളരെയധികം ഗുണപ്രദമാണ്. ദിവസവും ഒരു പിടി ബദാം എങ്കിലും രാവിലെ ഉണർന്ന് ഉടനെ കഴിക്കുന്നത് കൂടുതൽ ഗുണപാഠമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.