വീടിന്റെ ഏത് മുക്കും മൂലയും വൃത്തിയാക്കാൻ ഇത് ഇനി ഒരല്പം മതി

വീടിനകത്ത് ചാനലുകളും കമ്പികളും നിലവും വാഷ്ബേഴ്സിനുകളും പലപ്പോഴും വൃത്തികേടായി കിടക്കുന്ന ഒരവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ വൃത്തികേടായി കിടക്കുന്ന ഏതൊരു ഭാഗത്തെയും നല്ല വൃത്തിയായി തിളങ്ങുന്ന രീതിയിലേക്ക് മാറ്റുന്നതിന് പോലും സഹായിക്കുന്ന ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ വീട്ടിലെ എത്ര വൃത്തികെട്ട ഭാഗമാണ് എങ്കിലും.

   

അവിടെയുള്ള അഴുക്കും പൊടിപടലങ്ങളും മാറി കൂടുതൽ തിളക്കമുള്ളതാക്കാൻ ഇത് ഒരു തവണ ഉപയോഗിച്ചാൽ തന്നെ സാധിക്കും എന്നതാണ് മനസ്സിലാക്കേണ്ടത്. പ്രധാനമായും നിങ്ങളുടെ വീടിനകത്ത് ജനൽ ചില്ലുകളിലോ കമ്പികളിലോ ഈ ഒരു ഭാഗം ഉപയോഗിച്ച് കൊണ്ട് മനോഹരമാക്കി തീർക്കാനാകും. മാസത്തിൽ ഒരു തവണയോ ആഴ്ചയിൽ ഒരു തവണയോ ഈ രീതിയിൽ ഒന്ന് തുടച്ചു നോക്കൂ ഉറപ്പായും നിങ്ങൾക്ക് റിസൾട്ട് ലഭിക്കും.

ഇത് തയ്യാറാക്കുന്നതിനായി ഒരു ചെറിയ ചില്ല് കുപ്പിയിലേക്ക് ആവശ്യത്തിന് വിനാഗിരി ഒഴിക്കാം. ഇതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി ഇട്ടു കൊടുക്കുക. ഒരു ടീസ്പൂൺ അളവിൽ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കാം. നിങ്ങൾ സാധാരണ നിങ്ങളുടെ വീടിന്റെ ഉൾവശം വൃത്തിയാക്കുന്ന സമയത്ത്.

തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിലേക്ക് ഇതിൽ നിന്നും 10 ടീസ്പൂൺ അളവിൽ എടുത്ത് ഒഴിക്കുക. ഇത് അതിൽ ലയിപ്പിച്ച ശേഷം സാധാരണ തുടക്കുന്ന തുണിയോ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ ഏത് ഭാഗവും ഇതുകൊണ്ട് തുടച്ച് വൃത്തിയാക്കുക. ഉറപ്പായും നിങ്ങളുടെ വീട് മനോഹരമായി തിളങ്ങാൻ ഇത് സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.