അറിയാതെപോലും ഇനി ഈ കുരു വലിച്ചെറിഞ്ഞ് കളയരുത്

ഇന്ന് സമൂഹത്തിൽ ഒരുപാട് രോഗാവസ്ഥകളാണ് നാം അനുഭവിക്കുന്നത്. പ്രധാനമായും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കൊണ്ട് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ വളരെ ഏറെയാണ്. ഇത്തരത്തിൽ അണിഞ്ഞുകൂടുന്ന കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നിങ്ങൾക്ക് ആവശ്യമായി വരുന്നത് തണ്ണിമത്തന്റെ കുരു ആണ്.

   

പലപ്പോഴും തണ്ണിമത്തൻ കഴിച്ചുകഴിഞ്ഞാൽ ഇതിന്റെ കുരു വലിച്ചെറിഞ്ഞു തുപ്പിയോ കളയുന്ന ശീലമാണ് നമുക്ക് ഉള്ളത്. എന്നാൽ ഇനിയെങ്കിലും ഈ തണ്ണിമത്തൻ വാങ്ങി കഴിഞ്ഞാൽ ഇതിന്റെ കുരു സൂക്ഷിച്ച് എടുത്തു വയ്ക്കാൻ മറക്കരുത്. കാരണം ഇതുകൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ഒരുപാട് ആണ്. അമിതമായ അളവിലേക്ക് കൊളസ്ട്രോളുകൾ കൂടുന്ന സമയത്ത്.

നിങ്ങൾ മരുന്ന് കഴിക്കുക എന്നതിലുപരിയായി ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. ഉറപ്പായും റിസൾട്ട് കിട്ടും. ഇതിനായി തണ്ണിമത്തന്റെ കുരു കഴുകി വൃത്തിയാക്കി ഒന്ന് ഉണക്കിയ ശേഷം മിക്സി ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. ശേഷം ഈ പൊടിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ പൊടിയെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ തന്നെ തേനും ചേർത്ത് ദിവസവും രാവിലെ കഴിക്കാം.

നിങ്ങൾ ഒരു പ്രമേഹ രോഗിയാണ് എങ്കിൽ തേൻ കഴിക്കുന്നത് ബുദ്ധിമുട്ട് ആകാൻ ഇടയുണ്ട് അതുകൊണ്ട് ഒരു ടീസ്പൂൺ തണ്ണിമത്തന്റെ പൊടി ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ കലക്കിയ ശേഷം കുടിക്കാം. കറിവേപ്പില തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നതും ഗുണകരമാണ്. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവൻ കാണാം