മണ്ണാറശാലയെ കുറിച്ചുള്ള ഈ ഐതിഹ്യം നിങ്ങൾക്ക് ഇതുവരെയും അറിയില്ലേ

നാഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് മണ്ണാറശാല നാഗക്ഷേത്രം. കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനുവേണ്ടി മണ്ണാറശാല ക്ഷേത്രത്തിൽ വഴിപാടുകൾ കഴിക്കുന്ന ആളുകളുടെ എണ്ണം കുറച്ചൊന്നുമല്ല. അത്ഭുത സിദ്ധിയുള്ള ഒരു കൂട്ടമാണ് മണ്ണാറശാല നാഗ ക്ഷേത്രത്തിലെ നാഗങ്ങൾ. പലപ്പോഴും ഈ മണ്ണാറശാല നാഗ ക്ഷേത്രത്തിലെ നാഗങ്ങൾക്ക് മുന്നിൽ നൂറും പാലും സമർപ്പിച്ചു.

   

ഉരുളി കമഴ്ത്തിയും ആളുകൾ വഴിപാടുകൾ നടത്താറുണ്ട്. ഈ വഴിപാടുകൾക്ക് ഫലം കിട്ടും എന്നതും ഉറപ്പാണ്. നാഗക്ഷേത്രത്തിലെ ഈ വഴിപാടുകൾ നടത്തുന്ന പുറകിൽ വലിയ ചില ഐതിഹ്യങ്ങൾ ഉണ്ട്. മണ്ണാറശാല ക്ഷേത്രം ഉണ്ടായത് തന്നെ ഒരു വലിയ ഐതിഹ്യമാണ്. പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടായ കേരളത്തിലെ ഒരു ഭാഗം പരശുരാമൻ കേരളം ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോകുന്ന സമയത്ത്.

ഇവിടെയുള്ള ബ്രാഹ്മണർക്ക് ദാനമായി നൽകി. എന്നാൽ ഇങ്ങനെ ദാനമായി ലഭിച്ച മണ്ണ് അവർക്ക് കൃഷിക്ക് വേണ്ടി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഈ മണ്ണിൽ ഉപ്പു രസം കൂടുതലാണ് എന്നതുകൊണ്ടാണ് ഇത്തരത്തിൽ കൃഷി യോഗ്യമല്ലാതിരുന്നത്. ഈ പരിഭവങ്ങളും വിഷമവും ബ്രാഹ്മണർ പരശുരാമനെ അറിയിച്ചു. പരമശിവനെ ധ്യാനിച്ച് പ്രാർത്ഥിച്ച് ആണ് അവിടുത്തെ അഭിപ്രായം തേടിയത്.

ഇതിന് പരിഹാരമായി നാഗങ്ങളുടെ സാന്നിധ്യമാണ് ആ മണ്ണിൽ ആവശ്യം എന്ന് ഉപാധിയാണ് ഇതിലൂടെ ലഭിച്ചത്. അങ്ങനെ പരശുരാമൻ തിരിച്ചുവന്ന് ക്ഷേത്രം സ്ഥാപിച്ചു. ഈ നാഗക്ഷേത്രമാണ് പിന്നീട് മണ്ണാറശാല ക്ഷേത്രമായി അറിയപ്പെട്ടത്. നാഗങ്ങളുടെ സാന്നിധ്യമാണ് ആ മണ്ണിലെ ഉപ്പുരസം ഇല്ലാതാക്കി കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.