ഇത് ഒരിക്കൽ പുരട്ടിയാൽ പേനും ഈരും ഇനി ആ പരിസരത്തേക്ക് പോലും വരില്ല.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തലയിൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പേൻ ശല്യം. എന്നാൽ കുട്ടികളിൽ ഇത് ഏറ്റവും അധികമായും കണ്ടുവരുന്നു. കാരണം സ്കൂളിൽ പോകുന്ന സമയത്ത് മറ്റുള്ള കുട്ടികളിൽ നിന്നും പകർന്നു കിട്ടിയോ അല്ലാതെയോ തലയിൽ പേൻ ശല്യം വളർന്നുവരുന്നത് കാണാം. ഇങ്ങനെ പേൻ അധികമായി തലയിൽ വളരുന്നതിന്റെ ഭാഗമായി അമിതമായി ചൊറിച്ചിലും അനുഭവപ്പെടാം.

   

ചിലർക്ക് ചെറിയ നന്നി എന്നിവയും ധാരാളമായി കാണപ്പെടുന്നു. കുളിച്ച് ഉണങ്ങാതെ തലമുടി കെട്ടിവച്ച് സ്കൂളിൽ പോകുന്നതും ഇത്തരത്തിലുള്ള പേൻ ശല്യം വർധിക്കാനുള്ള കാരണമാകുന്നു. നിങ്ങളുടെ തലയിലും ഇത്തരത്തിൽ അമിതമായി ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിന് പരിഹാരമായി നിങ്ങളുടെ വീട്ടിലുള്ള രണ്ട് മൂന്ന് വസ്തുക്കൾ ചേർത്ത് ഉണ്ടാകുന്ന ഒരു മിക്സ് ഉപകരിക്കും.

ഇതിനായി രണ്ടോ മൂന്നോ ടീസ്പൂൺ ഓളം തൈര് ആവശ്യമാണ്. നല്ല കട്ടിയുള്ള തൈര് ഉപയോഗിക്കുകയാണ് എങ്കിൽ ഉപയോഗിക്കാൻ കുറച്ചുകൂടി എളുപ്പം ഉണ്ടായിരിക്കും. ഇതിലേക്ക് നാല് ടീസ്പൂൺ ഓളം തുളസിയില ചതച്ച് പിഴിഞ്ഞ നീര് ചേർത്ത് കൊടുക്കാം. ഒപ്പം തന്നെ ഒരു നാരങ്ങയുടെ പകുതിഭാഗം കുരുകളഞ്ഞ് പിഴിഞ്ഞ് ചേർക്കാം. പരമാവധി ഒരു നാരങ്ങയോളം ഉപയോഗിക്കാം ഇതിൽ കൂടുതൽ ഉപയോഗിക്കുന്നത് ഉത്തമമല്ല.

ഇങ്ങനെ ഈ മിക്സ് നല്ലപോലെ യോജിപ്പിച്ച ശേഷം നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും നല്ലപോലെ മസാജ് ചെയ്ത് തിരിച്ചുപിടിപ്പിക്കണം. കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ ഇത് ഉപയോഗിക്കുന്നത് തലയിൽ ഒരു പേൻ പോലും അവശേഷിക്കാതെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ഉപയോഗിക്കുമ്പോൾ ചെറിയ നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുന്നതായിരിക്കും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.