നിന്ന നിൽപ്പിൽ കുഴഞ്ഞുവീണ് മരിക്കുന്നതിന് ഇതും ഒരു കാരണമാണ്

ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പുതിയ മെഡിക്കൽ ട്രീറ്റ്മെന്റുകളും ആരോഗ്യ സ്ഥാപനങ്ങളും വളർന്നുവരുന്നുണ്ട്. എങ്കിൽ കൂടിയും രോഗത്തിന്റെയോ രോഗികളുടെയോ എണ്ണത്തിലും ഒരു തരത്തിലുള്ള കുറവും ഉണ്ടാകുന്നില്ല എന്നത് ഒരു വാസ്തവമാണ്. ഇന്ന് ഏറ്റവും അധികം ആളുകളും മരണത്തിന് ഇരയാകുന്നതിനുള്ള ആദ്യ കാരണം ഹൃദയാഘാതം തന്നെയാണ്.

   

ഇത്തരത്തിലുള്ള ഹൃദയാഘാതം ഉണ്ടാകുന്നതിന് നിങ്ങളുടെ ജീവിതശൈലി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം. ഒരു കാരണവുമില്ലാതെ ആരോഗ്യവാനായിരിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞ് വീണ മരിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള കുഴഞ്ഞുവീണു മരണങ്ങൾ ഉണ്ടാകുന്നതിനെ ആ വ്യക്തിയുടെ ജീവിതത്തിന്റെ ആരോഗ്യ ശീലം ഒരു കാരണമാണ്.

നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള കൊഴുപ്പും മറ്റ് ടോക്സിനുകളും പലഭാഗങ്ങളിലായി അടിഞ്ഞു കൂടും. പ്രത്യേകിച്ച് രക്തക്കുഴലുകളുടെ ഭിത്തികളിൽ ഇവ ഒട്ടിപ്പിടിക്കുന്നത് മൂലം ആ ഭാഗത്ത് ബ്ലോക്ക് ഉണ്ടാകാനും പിന്നീട് രക്തം ഓക്സിജൻ സുഗമമായി ഇതിലൂടെ ചലിക്കാത്ത അവസ്ഥയും കാണാം. ഇത്തരം സാഹചര്യത്തിലാണ് ഒരു വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. പലപ്പോഴും നാം ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന വിറ്റാമിൻ മരുന്നുകളും കാൽസ്യം ഗുളികകളും ചിലപ്പോഴൊക്കെ ദോഷമാകാറുണ്ട്.

അമിതമായി ശരീരത്തിലേക്ക് എത്തുന്ന കാൽസ്യം രക്തക്കുഴലുകളിൽ ഒട്ടിപ്പിടിക്കുകയും അവിടെ ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യും. ഒട്ടുംതന്നെ സമയമില്ലാത്ത ഒരു രീതിയാണ് ഇന്നത്തെ ജീവിതത്തിന്റെത് എന്നതുകൊണ്ട് തന്നെ പലരും വ്യായാമം എന്നതിന് ഒരു പ്രാധാന്യവും നൽകുന്നില്ല. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം നഷ്ടപ്പെടാനും ഒരു കാരണമാകുന്നു. ഹൃദയത്തിന്റെ പേശികൾക്ക് നല്ല സങ്കോചവും വികാസവും ഉണ്ടാകാതെ വരുമ്പോഴാണ് ഇതിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങുന്നത്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.