ഒരുപാട് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും നിങ്ങളുടെ ജീവനെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ. ഹൃദയത്തിന്റെ ആരോഗ്യം പൂർണ്ണമായും നശിപ്പിക്കുന്ന രീതിയിലും നിങ്ങളുടെ ആരോഗ്യ ശീലങ്ങൾ കാരണമാകാൻ സാധ്യതയുണ്ട്. ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഭക്ഷണരീതിയും ജീവിതരീതിയും ആരോഗ്യപ്രദമല്ല എന്ന കാരണം .
കൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ഇതിനെ തുടർന്ന് ഉണ്ടാകുന്നു. ഇന്ന് നാം വളരെ തിരക്കുപിടിച്ച ഒരു ജീവിതശൈലിയാണ് പാലിക്കുന്നത് എന്നതുകൊണ്ട് തന്നെ സമയം ഉള്ള നേരങ്ങളിൽ ആണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഈ കഴിക്കുന്ന ഭക്ഷണങ്ങൾ പോലും ശരിയായി ദഹിപ്പിക്കാനുള്ള രീതിയിലേക്ക് ചാവചരച്ചു കഴിക്കുന്ന രീതി ഇല്ലാതായിരിക്കുന്നു. അതുപോലെതന്നെ ഹോട്ടലുകളിൽ നിന്നും ബേക്കറിയിൽ.
നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളാണ് നാം അധികവും കഴിക്കുന്നത് എന്നതുകൊണ്ട് തന്നെ ശരീരത്തിൽ അമിതമായി ചീത്ത കൊഴുപ്പ് അടഞ്ഞുകൂടി ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ചീത്ത കൊഴുപ്പും കൊളസ്ട്രോളും രക്തക്കുഴലുകളുടെ ഭിത്തികളിലും മറ്റും അടിഞ്ഞുകൂടി രക്തവും ഓക്സിജനും ശരിയായി ചലിക്കാതെ ആവശ്യമായ ഭാഗങ്ങളിലേക്ക് രക്തം.
കൃത്യമായി എത്താത്തത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു. നിങ്ങളുടെയും ഭക്ഷണരീതിയും ആരോഗ്യ ശീലവും അല്പം കൂടി ഹെൽത്തി ആക്കി മാറ്റിയാൽ തന്നെ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും സാധിക്കും. ഇതിനായി ചോറ് ചപ്പാത്തി പോലുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കി നിർത്തണം. ദിവസവും ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.