തുടർച്ചയായി അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന അവസ്ഥ നിങ്ങൾക്കുണ്ടോ. പ്രധാനമായിട്ടുള്ള അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശാരീരികമായ ഒരുപാട് അസ്വസ്ഥതകൾ അനുഭവപ്പെടും. ചിലർക്ക് എപ്പോഴും ഈ അസിഡിറ്റി അനുഭവപ്പെട്ടു കൊണ്ടിരിക്കും. ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും ഇത്തരം അസിഡിറ്റി പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് .
എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇങ്ങനെ എപ്പോഴും അസിഡി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ വയറിനെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്നത് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം. ഗർഭിണികൾ ആയിരിക്കുന്ന അവസ്ഥയിൽ മിക്കവാറും സ്ത്രീകൾക്കും ഈ അസിഡിറ്റി ഒരു വലിയ ബുദ്ധിമുട്ടായി മാറാറുണ്ട്.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കാനായി ശ്രമിക്കുക. ഭക്ഷണം കഴിച്ച് ഉടനെ തന്നെ കിടക്കുന്ന ശീലമുള്ളവരാണ് എങ്കിൽ അത് ഇനിയെങ്കിലും മാറ്റണം. കാരണം ഭക്ഷണം കഴിഞ്ഞ് ഏറ്റവും കുറഞ്ഞത് രണ്ടു മണിക്കൂർ ശേഷമെങ്കിലും കിടക്കുക എന്നാണ് പഠനങ്ങൾ പറയുന്നത്. ഇങ്ങനെ കിടക്കുന്ന സമയത്ത് നിങ്ങളുടെ വയറുള്ള ഗ്യാസ് മുകളിലേക്ക് കയറി വരാനുള്ള സാധ്യത വർദ്ധിക്കും.
ഭക്ഷണം നിങ്ങൾ കഴിക്കുന്നതിന്റെ രീതിയിലും അല്പം മാറ്റങ്ങൾ വരുത്തണം. മൂന്നുനേരം ഭക്ഷണം കഴിക്കുക എന്നത് മാറ്റി 6 നേരം ഈ മൂന്നുനേരം കഴിക്കുന്ന ഭക്ഷണത്തിന് ഭാഗിച്ച് കഴിക്കുക. അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇഞ്ചി ചായ ചെറിയ അളവിൽ കുടിക്കാം. ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മധുരമില്ലാത്ത ചുയിങ്ങം ഗ്യാസ് പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കും. ഒരു റോബസ്റ്റ പഴം കഴിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങൾ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ അറിയാനായി തുടർന്ന് വരുന്ന വീഡിയോ കാണുക.