ഭക്ഷണത്തിനു മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ ജന്മത്ത് മൂലക്കുരു വരില്ല.

ഇന്നത്തെ ആരോഗ്യ രീതി അനുസരിച്ച് ആളുകൾക്ക് മലബന്ധം പോലുള്ള അവസ്ഥകൾ വളരെയധികം വർദ്ധിച്ചു വരുന്നതാണ് കാണുന്നത്. ഇതിന്റെ ഭാഗമായി തന്നെ മൂലക്കുരു ഫിഷർ ഫിസ്റ്റുല എന്നിങ്ങനെ മലദ്വാരത്തിനോട് അനുബന്ധിച്ചുള്ള രോഗാവസ്ഥകളും കൂടുതലായി വരുന്നത് കാണുന്നു. പ്രധാനമായും ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും നാം ധാരാളമായി കഴിക്കുന്നു മാംസാഹാരങ്ങൾ.

   

മുട്ട പോലുള്ള ഭക്ഷണപദാർത്ഥങ്ങളും ധാരാളമായി കഴിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വർദ്ധിച്ചു വരുന്നതായി കാണുന്നു. നിങ്ങൾക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉള്ളവരാണ് എങ്കിൽ തീർച്ചയായും നിങ്ങൾ മാറ്റം വരുത്തേണ്ടത് നിങ്ങളുടെ ഭക്ഷണരീതിയിൽ തന്നെയാണ്. ഭക്ഷണം കൂടുതൽ ആസ്വാദകരമാക്കുക എന്നതിലുപരിയായി ആരോഗ്യകരമാക്കുക എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കുക.

ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴങ്ങൾ കഴിക്കുക എന്ന് പറയുമ്പോൾ ഇവ ജ്യൂസ് അടിച്ച് കഴിക്കുന്നതിനേക്കാൾ മുറിച്ച് കഷണങ്ങളായി കഴിക്കുന്നതാണ് ഉത്തമം. അത്തിപ്പഴം പോലുള്ളവർ ജ്യൂസ് ആക്കി കഴിക്കുന്നതോ വെള്ളത്തിൽ കുതിർത്തെടുത്ത് കഴിക്കുന്നത് മലബന്ധം പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഒപ്പം മൂലക്കുരു ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സഹായിക്കും. തലേദിവസം കഴുകി വെള്ളത്തിൽ കുതിർത്തെടുത്ത ഉണക്കമുന്തിരിയും.

ഇത് കുതിർത്ത വെള്ളവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും ഈ പ്രശ്നങ്ങൾക്ക് പരിഹാരമാക്കും. ദിവസവും ഭക്ഷണം കഴിക്കുന്ന സമയത്ത് ഇതിൽ നിന്നും വെളുത്ത അരി ഉപയോഗിച്ചുള്ള ചോറ് ഒഴിവാക്കി പകരം തവിടുള്ള ധാന്യങ്ങൾ ഉപയോഗിക്കുക. മൂന്ന് ലിറ്റർ വെള്ളം ദിവസവും നിർബന്ധമായും ഈ ബുദ്ധിമുട്ടുള്ളവർ കുടിച്ചിരിക്കണം. ഇങ്ങനെ ജലാംശം ശരീരത്തിൽ വർദ്ധിപ്പിക്കുന്നത് തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകും. ആരോഗ്യ സംരക്ഷണം എന്നാൽ രോഗം ഇല്ലാതെ ജീവിക്കുക എന്നതിനു വേണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *