ശരീരഭാരം ക്രമാധിതമായി വർദ്ധിക്കുന്നത് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാക്കും. ശരീരത്തിന്റെ മെറ്റബോളിസം തടസ്സപ്പെടുന്നതിനും , ഹോർമോൺ സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ശരീരഭാരം വർധിക്കുന്നത് ഇടയാക്കും. കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പല രീതിയിലും എഫക്ട് ചെയ്യാറുണ്ട് എങ്കിലും, ഇത്തരത്തിൽ ഭാരം വർദ്ധിക്കുന്നതുപോലെ പല രീതിയിലും.
ശരീരം പിന്നീട് തിരിച്ച് പ്രവർത്തിക്കാൻ തുടങ്ങും. ഇത്തരത്തിലുള്ള പ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം കൂടുതൽ രോഗിയായ ഒരു അവസ്ഥയിലേക്ക് നമ്മെ എത്തിക്കും. സ്ത്രീ ശരീരത്തിൽ ആണെങ്കിൽ പിസിഒഡി പോലുള്ള പ്രശ്നങ്ങൾ ഇതെന്റെ ഭാഗമായി ഉണ്ടാകും. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അതുപോലെതന്നെ ശരീരഭാരം ഇങ്ങനെ വർധിക്കുന്നത് നിങ്ങൾക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും, ലിവർ സിറോസിസ് ഫാറ്റിലിവർ എന്നീ അവസ്ഥകൾക്കും സാധ്യത ഉണ്ടാക്കും.ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരേയൊരു വഴി ഭക്ഷണം നിയന്ത്രിക്കുക എന്നത് തന്നെയാണ്. ഇതിനോടൊപ്പം തന്നെ വ്യായാമങ്ങളും ശീലമാക്കണം. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് പോലുള്ള ഫാസ്റ്റിംഗ് രീതികൾ പാലിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം.
രാത്രിയിലെ ഭക്ഷണം പരമാവധിയും ഒഴിവാക്കാൻ സാധിച്ചാൽ 200 ഗ്രാം ഭാരം ഒരു ദിവസം കൊണ്ട് തന്നെ കുറയും. ആൽഫ സൈക്ലോ ടെക്സ്ട്രീം എന്ന ഒരു മരുന്ന് തന്നെ ഇന്ന് ശാരിയുടെ ഭാരം കുറയ്ക്കാനായി ലഭ്യമാണ്. ഇത് കഴിക്കുന്നത് ശരീരത്തിന്റെ കൊഴുപ്പ് കുറയ്ക്കാൻ നല്ല രീതിയിൽ തന്നെ സഹായിക്കും. എന്നാൽ ഇതിനോടൊപ്പം തന്നെ ദിവസവും നിങ്ങൾക്ക് വീട്ടിൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങളും പരീക്ഷിക്കാം. ഉലുവ, ബദാമ് എന്നിവ കുതിർത്തി കഴിക്കുന്നത് ഇതിന് നല്ല ഒരു പരിഹാരമാണ്.