ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ചർമം സംരക്ഷിക്കുക എന്നത് നിങ്ങളുടെ കടമയാണ്. കാരണം ചർമ്മത്തിൽ ഉണ്ടാകുന്ന ചില കറുത്ത പാടുകളും കുരുക്കൾ വന്നതിനുശേഷം ഉണ്ടാകുന്ന പാടുകളും ഇരുണ്ട നിറവുമെല്ലാം നിങ്ങളുടെ കോൺഫിഡൻസ് തന്നെ നശിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടാക്കാറുണ്ട്. ഒരാളെ നേരിടുന്നതിന്, മറ്റുള്ളവരോട് സംസാരിക്കുന്നതിന്, സ്വന്തമായി ചില കാര്യങ്ങൾ ചെയ്യുന്നതിന്.
പോലും ഈ പാടുകൾ ഒരു തടസ്സമായി മാറാറുണ്ട്. മിക്കവാറും അമിതവണ്ണം തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ മറ്റു ഹോർമോൺ പ്രശ്നങ്ങളുള്ള ആളുകൾക്ക് കഴുത്തിന് ചുറ്റും മടക്കുകളിൽ എല്ലാം തന്നെ കറുത്ത നിറത്തിലുള്ള ഒരുപാട് കാണാറുണ്ട്. ഇത് മാറുന്നതിനു വേണ്ടി പല മാർഗങ്ങളും ഉപയോഗിച്ചിട്ടും ഒരു വ്യത്യാസവും വരാതെ ബുദ്ധിമുട്ടുന്നവർ ആയിരിക്കാം.
തീർച്ചയായും നിങ്ങളുടേ ശരീരത്തിലെ ഹോർമോണുകളുടെ ബാലൻസ് ഉണ്ടാക്കുകയും ഒപ്പം തന്നെ നാച്ചുറലായി ചില മാർഗങ്ങൾ ഉപയോഗിച്ച് ഇവ ഇല്ലാതാക്കാനും ശ്രമിക്കാം. ശരീരത്തിൽ ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉള്ളവർ മാത്രമല്ല സാധാരണയായി തന്നെ നിങ്ങൾ ഏതെങ്കിലും ഒരു യാത്രയിൽ പോകാനായോ എന്തിനെങ്കിലും വേണ്ടി വീടിനകത്തു നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ സൺസ്ക്രീംകൾ ഉപയോഗിക്കേണ്ടതുണ്ട്.ഈ സൺസ്ക്രീംകൾ നിങ്ങളുടെ ചർമം കൂടുതൽ മനോഹരമാക്കുന്നതിന് വേണ്ടിയല്ല.
സൂര്യതാപത്തിൽ നിന്നും നിങ്ങളുടെ ചർമ്മത്തിന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അതുപോലെതന്നെ കുളി കഴിഞ്ഞ് ഉടനെ തന്നെ നിങ്ങളുടെ മുഖത്തും ശരീരത്തിന്റെ ഡ്രൈ ആയ ഭാഗങ്ങളിലും ഒരു മോയിസ്ചറൈസർ നിങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സാധിക്കും. അപ്പം ചർമം കൂടുതൽ ഡ്രൈ ആകാതിരിക്കുന്നതിന് വേണ്ടി തന്നെ ധാരാളമായി വെള്ളം കുടിക്കാനും മറക്കരുത്.