ഇനി ആരോഗ്യമുള്ള മുടിയിഴകൾ നിങ്ങൾക്കും സ്വന്തം. പ്രായമേറിയാലും മുടി ഒന്നുപോലും നരക്കില്ല.

പ്രായമാകുമ്പോഴാണ് ആളുകൾക്ക് മുടി നരക്കുക. എന്നാൽ ചില ആളുകൾക്ക് പ്രായം 30 കഴിയുമ്പോഴേക്കും മുടിയിൽ നരവീണു തുടങ്ങും. ഇത്തരത്തിൽ നരച്ച മുടി ഉണ്ടാകുമ്പോൾ ചിലരെങ്കിലും ചെയ്യുന്ന ഒരു വലിയ തെറ്റാണ് ഇത് പറിച്ചു കളയുക എന്നുള്ളത്. ഒരിക്കലും ഇങ്ങനെ പറിച്ചു കളയരുത് കാരണം പറിച്ചു കളഞ്ഞാലും നിങ്ങളുടെ തലമുടിയുടെ പ്രശ്നം പരിഹരിക്കാൻ ആകില്ല.

   

മിക്കവാറും ആളുകൾക്കും ഡൈ ചെയ്യാമല്ലോ എന്ന ഒരു ധൈര്യം ഉണ്ടായിരിക്കും. എന്നാൽ ഡൈയും ചില ആളുകൾക്ക് ഇന്ന് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നു. നിങ്ങളുടെ ശരീരത്തിന് അകത്ത് മുൻപേ തന്നെ അലർജി പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ഇത്തരത്തിൽ മുടി നടക്കുന്ന സമയത്ത് ഡൈ ചെയ്യാം എന്ന് ചിന്തിക്കുന്നെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഇത് മൂലം ഉണ്ടാകും.

നിങ്ങളുടെ ദഹന വ്യവസ്ഥയിലെ ചീത്ത ബാക്ടീരിയ പ്രവർത്തനം മിക്കപ്പോഴും ഈ നരക്കുന്ന മുടിയിഴകൾക്ക്. മാത്രമല്ല ശരീരത്തിൽ വിറ്റമിൻ ഡി, വിറ്റമിൻ ബി 12 എന്നിവ കുറയുമ്പോഴും കൂടുമ്പോഴും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാകും. വിറ്റാമിൻ ഡി മിക്ക ആളുകൾക്കും ശരീരത്തിൽ വളരെ കുറവ് ആയിരിക്കും എന്ന് മനസ്സിലാക്കാം.

ഒരുപാട് തവണ വിറ്റാമിൻ ഡിക്കുവേണ്ടി സപ്ലിമെന്റുകൾ തുടർച്ചയായി കഴിച്ച ശേഷമാണ് ടെസ്റ്റ് ചെയ്യുന്നത് എങ്കിൽ പലപ്പോഴും വിറ്റാമിൻ ഡിയുടെ അളവ് കൂടി നിൽക്കുന്നത് കാണാം അല്ലെങ്കിൽ മിക്കവാറും ആളുകൾക്കും ഇത് കുറവ് തന്നെയായിരിക്കും. വളരെ ചെറിയ ഒരു അളവ് മാത്രം നമുക്ക് മാംസാഹാരങ്ങളിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കുന്നുണ്ട് . എന്നാൽ മിക്കവാറും സൂര്യപ്രകാശം തന്നെയാണ് ഇതിന് നല്ല ഒരു സോഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *