ശരീരഭാരം വർധിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. നിങ്ങളുടെ ശരീരത്തിൽ അനാവശ്യമായി അടഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇത്തരത്തിൽ ഭാരം വർധിക്കാൻ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് എങ്കിൽ ഇതിന് ഏറ്റവും ആദ്യം ചോറ് പൂർണമായും നിങ്ങളുടെ ഭക്ഷണരീതിയിൽ നിന്നും മാറ്റിനിർത്തുക എന്നത് തന്നെയാണ് ചെയ്യേണ്ടത്. ഇതിന് പകരമായി നിങ്ങൾക്ക് കഴിക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് ചക്ക.
പഴുത്ത ചക്ക കഴിക്കുന്നത് അത്ര ഗുണകരമല്ല എങ്കിലും പച്ച ചക്ക പുഴുക്ക് ഉണ്ടാക്കിയോ തോരൻ ഉണ്ടാക്കിയോ വെറുതെ പച്ചക്ക് കഴിക്കുന്നത് പോലും ഗുണകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ചക്ക ചുളയും കുരുവും ഒരുപോലെ നിങ്ങൾക്ക് ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താം. ഇത് കഴിക്കുമ്പോൾ നിങ്ങൾ ശരീരത്തിന് ആവശ്യമായ അളവിൽ വിശപ്പ് മാറാനുള്ള ഭക്ഷണം എത്തുകയും എന്നാൽ ഇത് അധികം കാലറി ഇല്ല.
എന്തുകൊണ്ട് ശരീരഭാരം വർധിക്കാൻ സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും. ചക്ക മാത്രമല്ല കോവയ്ക്ക, കോളിഫ്ലവർ, മല്ലിയില, പാവയ്ക്ക, തക്കാളി, എന്നിവയും ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ചില പച്ചക്കറികളാണ്. ദിവസവും ചെറുചൂടുള്ള വെള്ളം കുടിക്കുമ്പോൾ ഈ വെള്ളത്തിൽ അല്പം ജീരകം കൂടി ചേർത്ത് തിളപ്പിച്ച് കുടിച്ചു നോക്കൂ കൂടുതൽ ഫലം ചെയ്യും.
അതുപോലെതന്നെ വീട്ടിൽ തന്നെ വിളഞ്ഞുണ്ടായ മഞ്ഞൾ ഉണക്കിപ്പൊടിച്ചെടുത്ത ഈ പൊടി അല്പം ചേർത്ത് തേങ്ങാപ്പാൽ കുറുക്കിയെടുത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാത്രിയിലെ ഭക്ഷണം ആറുമണിക്ക് എങ്കിലും ആക്കുക. മറ്റ് പദാർത്ഥങ്ങൾ എല്ലാം ഒഴിവാക്കി പച്ചക്കറികൾ പ്രത്യേകിച്ച് കുക്കുമ്പർ പോലുള്ളവ അരിഞ്ഞെടുത്ത് കഴിക്കാം.