ഈ പഴം കാൽഭാഗം മാത്രം കഴിച്ചാൽ മതി നിങ്ങളുടെ രക്തക്കുഴലുകൾ കൂടുതൽ സ്ട്രോങ്ങ് ആകും.

രക്തക്കുഴലുകളുടെ ആരോഗ്യം എന്നാൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു ശരീരത്തിന്റെ രോഗപ്രതിരോധശേഷി മാത്രമല്ല ശരീരത്തിന്റെ നിലനിൽപ്പിനെ തന്നെ നിലനിർത്തുന്നത് ഈ രക്തക്കുഴലുകളുടെ ആരോഗ്യമാണ്. രക്ത കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാകുന്നത് ബലക്ഷയം ഉണ്ടാകുന്നത് ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള പല രോഗങ്ങൾക്കും കാരണമാകുന്നു. പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും രക്തക്കുഴലുകളുടെ ആരോഗ്യം നഷ്ടപ്പെടാനും ഇതിനകത്ത് ബ്ലോക്ക് ഉണ്ടാകാനും കാരണമാകുന്നു.

   

പ്രത്യേകിച്ചും ഇന്ന് എല്ലാവർക്കും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ബാധിക്കുമ്പോൾ ഇത് ശരീരത്തിന്റെ നാഡീ ഞരമ്പുകളെയും രക്തക്കുഴലുകളെയും വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും. ചെറിയ രക്തക്കുഴകളെ പോലും നശിപ്പിക്കാൻ ഇടയുണ്ട് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിൽ പ്രമേഹം ബ്ലഡ് പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ, ഇതിനെ വളരെ പെട്ടെന്ന് തന്നെ നോർമൽ അവസ്ഥയിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

രക്തസമ്മർദ്ദം കൂടിയാൽ രക്തക്കുഴലുകൾ പൊട്ടാനും രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടായി ഹൃദയാഘാദം, സ്ട്രോക് പോലുള്ള അവസ്ഥ ഉണ്ടാക്കാനും സാധ്യതകളുണ്ട്. നിങ്ങളുടെ ജീവിതശൈലിയിൽ വ്യായാമത്തിന് വളരെയധികം പ്രാധാന്യം നൽകിയാൽ തന്നെ ഒരു പരിധിവരെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. അതുപോലെതന്നെ വിറ്റാമിൻ സി അടങ്ങിയ പേരക്ക, സബർ ജില്ല, ഓറഞ്ച് പോലുള്ള പഴവർഗങ്ങൾ ഒരുപാട് പഴുക്കുന്നതിനു മുൻപ് കഴിക്കുന്നതും നല്ലതാണ്.

ദിവസവും ഒരു മാതളനാരങ്ങയുടെ കാൽ ഭാഗം എങ്കിലും കഴിക്കുന്നത് രക്തക്കുഴലുകളിൽ കൂടുതൽ ആരോഗ്യപ്രദമാക്കാനും ഇതിനകത്തുള്ള ബ്ലോക്ക് തടയുന്നതിനും സഹായിക്കും. ഭക്ഷണത്തിൽ അമിതമായി കൊഴുപ്പുള്ളതും മധുരം അധികം അടങ്ങിയ പദാർത്ഥങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. ഇത് പല രോഗാവസ്ഥകളെയും ജീവിതത്തിൽ നിന്നും അകറ്റാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *