ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഉരുളക്കിഴങ്ങ് അതിന്റെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ശരീരം സൗന്ദര്യവും വർദ്ധിപ്പിക്കാം. പ്രത്യേകിച്ചും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും മുഖത്തുള്ള കറുത്ത പാടുകളും കുരുക്കളും പോലും മാറി കിട്ടുന്നതും ഉരുളക്കിഴങ്ങ് നിങ്ങൾക്ക് കൃത്യമായി ഉപയോഗിക്കാം.
എന്നാൽ ഇതിനുവേണ്ടി ഉരുളക്കിഴങ്ങ് ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. ഉരുളക്കിഴങ്ങ് മാത്രമല്ല ഉരുളക്കിഴങ്ങിനോടൊപ്പം തന്നെ ചേർക്കുന്ന മറ്റൊരു വസ്തു കൂടിയാണ് നിങ്ങളുടെ മുഖസൗന്ദര്യം കൂടുതൽ തിളക്കം മാറുന്നത് ആക്കുന്നത്. ഇങ്ങനെ നിങ്ങൾക്ക് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആദ്യം നിങ്ങളുടെ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.
ശേഷം നിങ്ങളുടെ മുഖത്തേക്ക് ആവി പിടിക്കുകയാണ് എങ്കിൽ കൂടുതൽ ഉത്തമം. ഒരു ചെറിയ കഷണം ഉരുളക്കിഴങ്ങ് എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ഇതിനുമുകളിൽ ഒരു ടീസ്പൂൺ കാപ്പിപ്പൊടി വിതറി കൊടുക്കാം. കാപ്പിപ്പൊടിയും ഉരുളക്കിഴങ്ങും നിങ്ങളുടെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെയധികം ഉപകാരപ്രദമാണ്. ഈ ഉരുളക്കിഴങ്ങിന്റെ കഷണം നിങ്ങളുടെ മുഖചർമ്മത്തിൽ നല്ലപോലെ റബ്ബ് ചെയ്തു കൊടുക്കുക.
ഇങ്ങനെ റബ്ബ് ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിന്റെ നീരും കാപ്പിപ്പൊടിയും ചേർന്നുള്ള മിക്സ് നിങ്ങളുടെ മുഖത്ത് നല്ല മാറ്റം ഉണ്ടാകും. ഉരുളക്കിഴങ്ങ് മുകളിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കുകയാണ് എങ്കിൽ പെട്ടെന്ന് ഇതിന്റെ നീര് പുറത്തുവരാൻ സഹായിക്കും. ഒരാഴ്ചയെങ്കിലും ഇത് തുടർച്ചയായി ഉപയോഗിച്ചാൽ തന്നെ നിങ്ങളുടെ മുഖത്തിന്റെ ടോണ് മാറുന്നത് കാണാം. ഒരുപാട് ചർമസൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിനേക്കാൾ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് ചർമത്തിന് കൂടുതൽ ഉത്തമം.