ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട രോഗാവസ്ഥയാണ് വട്ട ചൊറി. ചില ഫംഗൽ ഇൻഫെക്ഷന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ചൊറി ഉണ്ടാകുന്നത്. പ്രധാനമായും ഈ വട്ടച്ചൊറി കാണപ്പെടാറുള്ളത് ശരീരത്തിലെ മടക്കുകളിലാണ്. വിയർപ്പും നനവും എപ്പോഴും നിലനിൽക്കുന്ന ഈ ഭാഗങ്ങളിലാണ് കൂടുതലും ഈ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്.
തുടയിടുക്ക്, മാറിടത്തിന് താഴെയായി, കക്ഷത്തിൽ എന്നിവിടങ്ങളിൽ ഈ വട്ടചൊറി അധികവും കണ്ടുവരുന്നു. പ്രധാനമായും വട്ടച്ചൊറി ഉണ്ടാകുമ്പോൾ ആളുകൾക്ക് അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുകയും ഇത് അസഹനീയമായി മാറുകയും, ചിലർക്ക് ഇവിടെ പൊട്ടി ചോര വരുന്ന സാഹചര്യവും കാണുന്നു.
നിങ്ങൾക്കും ഇത്തരത്തിൽ വട്ടച്ചൊറി ഉണ്ടാകുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നല്ല ഒരു പ്രതിരോധം മരുന്ന് പരിചയപ്പെടാം. ഈ മരുന്ന് തയ്യാറാക്കാൻ നിങ്ങൾക്ക് ചുറ്റും തന്നെയുള്ള ചില വസ്തുക്കൾ ആണ് ആവശ്യമായി വരുന്നത്. പ്രധാനമായും നിങ്ങളുടെ പറമ്പിലും റോഡ് അരികിലും നിൽക്കുന്ന തൊട്ടാർവാടിയുടെ ഇലയാണ് ആവശ്യം. ഈ തൊട്ടാർവാടിയുടെ ഇലകൾ അഞ്ചോ ആറോ എടുക്കാം.
ഇതിലേക്ക് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞത് ചേർക്കാം. ശേഷം അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് വെള്ളം ചേർക്കാതെ നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ മരുന്ന് നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്ത് പൂർണമായും വട്ടത്തിൽ തേച്ചു കൊടുക്കുക. ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും ഇത് അവിടെ തന്നെ വയ്ക്കണം. ഇങ്ങനെ തുടർച്ചയായി മൂന്ന് ദിവസം തന്നെ ചെയ്താൽ പൂർണ്ണമായും നിങ്ങളുടെ വട്ടച്ചൊറി മാറിക്കിട്ടും. ഇനി നിങ്ങളുടെ വട്ടച്ചൊറിക്കുള്ള പരിഹാരം നിങ്ങൾക്ക് തന്നെ തയ്യാറാക്കാം.