ഒരുപാട് ആളുകൾ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറക്കക്കുറവ്. പ്രായം ചെന്നവരും ചെറുപ്പകാരും ഇതേ പ്രശ്നം തന്നെ അനുഭവിക്കുന്നു. പ്രധാനമായും ഇത്തരത്തിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള കാരണം മാനസികമായ ചില പിരിമുറുക്കങ്ങളും ടെൻഷനും ഒക്കെയാണ്. എന്നാൽ നിങ്ങൾക്ക് ഇങ്ങനെ ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ ശാരീരികമായ അസ്വസ്ഥതകൾക്കും പല രോഗങ്ങൾക്കും വഴിയാകും.
എന്നതുകൊണ്ട് തീർച്ചയായും എത്ര കഷ്ടപ്പെട്ട് രാത്രിയിൽ സുഖമായി ഉറങ്ങാനും ഗാഢനിദ്ര ഉണ്ടാക്കാനും ശ്രദ്ധിക്കുക. ഇതിനുവേണ്ടി നിങ്ങൾക്ക് ചെയ്യേണ്ട ചില കാര്യങ്ങളും ഉണ്ട്. നിങ്ങൾ കഴിക്കുന്ന ചില മരുന്നുകൾക്ക് ഇങ്ങനെ ഉറക്കക്കുറവ് ഉണ്ടാകുന്നത് എങ്കിൽ ആ രോഗം ഭേദമായ മരുന്നുകൾ മാറ്റിവച്ചാൽ നിങ്ങൾക്ക് ഉറങ്ങാനാകും. അതുപോലെതന്നെ ചില രോഗാവസ്ഥകളുടെ ഭാഗമായും ഇത്തരത്തിലുള്ള ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്.
ഇങ്ങനെയുള്ള ഉറക്കക്കുറവ് കൊണ്ട് നിങ്ങളുടെ പകലുകൾ വളരെ മോശമായിത്തീരുന്നു എങ്കിൽ തീർച്ചയായും ഈ പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കണം. നിങ്ങൾക്കും നിങ്ങളുടെ രാത്രി സുഖമായി ഉറങ്ങുന്നതിന് രാത്രി കിടക്കുന്നതിന് മുൻപായി തണുത്ത വെള്ളത്തിൽ ഒന്ന് ശരീരം കഴുകുക. ഇത് ശരീരത്തിന്റെ താപനില കുറയ്ക്കാനും വളരെ പെട്ടെന്ന് ഉറക്കം കിട്ടാനും സഹായിക്കും. ഭക്ഷണം കഴിഞ്ഞ് ഉടനെ കേറി കിടക്കാതെ ഭക്ഷണത്തിന്റെ രണ്ടു മണിക്കൂർ ശേഷം മാത്രം ഉറങ്ങാൻ ശ്രമിക്കുക.
നിങ്ങൾ കിടക്കുന്ന മുറിയിൽ ഉറങ്ങുന്ന സമയമായാൽ ഒരു ഇരുട്ട് മൈന്റൈൻ ചെയ്യാൻ ശ്രമിക്കുക. കിടക്കുന്ന സമയത്ത് പരമാവധി ഫോണുകളും ടിവി കാണുന്ന ശീലവും ഒഴിവാക്കുന്നതാണ് നല്ലത്. പാട്ട് കേൾക്കുന്നതുകൊണ്ട് തെറ്റില്ല എങ്കിലും വളരെ സോഫ്റ്റ് ആയ പാട്ടുകൾ കേൾക്കാൻ ശ്രമിക്കുക.