നിങ്ങൾ തൈര് ഉപയോഗിക്കുന്നവരാണോ, നിങ്ങളുടെ അലർജിക്ക് കാരണം ഈ തൈര് ആയിരിക്കാം.

ഏതൊരു ഭക്ഷണവും ഒരുതരത്തിലുള്ള അലർജി പ്രശ്നങ്ങളും ഇല്ലാതെ കഴിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ ഇതിന് വിപരീതമായി എന്തു കഴിച്ചാലും അലർജി കാണുന്ന ശരീര പ്രകൃതിയുള്ളവരും നമുക്കിടയിൽ ഉണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി കഴിക്കുക. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ അലർജി ഉണ്ടാക്കുന്ന ഭക്ഷണമാണ് കടൽ മത്സ്യങ്ങൾ.

   

കൊഞ്ച്, ഞണ്ട്, ഞൗണി എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ മിക്കവാറും ആളുകൾക്കെല്ലാം അലർജി ഉണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് അലർജി കാണിക്കുന്ന ചില ശരീര പ്രകൃതിക്കാരുണ്ട്. എന്നാൽ എല്ലാവർക്കും ഒരുപോലെ എല്ലാ ഭക്ഷണവും അലർജി ആകണം എന്നതില്ല. നിങ്ങൾക്ക് കഴിക്കുമ്പോൾ ഏത് ഭക്ഷണമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക. മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ശ്വാസംമുട്ട് പോലുള്ള അലർജി രോഗങ്ങൾക്ക് പാല് കഴിക്കുന്നത്.

കാരണമാകാറുണ്ട്. അതുകൊണ്ട് നിങ്ങൾ രണ്ടാഴ്ചയോളം ഉപയോഗിക്കാതെ ഭക്ഷണം കഴിച്ചു നോക്കുക. വ്യത്യാസം കാണുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ ഭക്ഷണത്തിനുള്ള പാല് പൂർണമായും ഒഴിവാക്കുക. തൈര് നല്ല ഒരു പ്രോബയോട്ടിക് ആണ് എന്ന് കരുതി എല്ലാവരും ഇത് കഴിച്ചാൽ ചിലർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. നല്ല തൈര് ഉണ്ടാകണമെങ്കിൽ പുല്ല് തിന്ന് വളരുന്ന പശുവിനെ എടുക്കുന്ന പാലിൽ നിന്നും ഉറയൊഴിച്ച് ഉണ്ടാക്കുന്ന തൈര് വേണം ഉപയോഗിക്കാൻ.

ഇങ്ങനെ ഉപയോഗിച്ചാൽ കൂടിയും അത് നിങ്ങളുടെ ശരീരത്തിന്റെ കോശങ്ങൾക്ക് സെല്ലുകൾക്കോ താല്പര്യപ്പെടാതെ വരുമ്പോൾ ഇത് അലർജിയായി പുറത്തേക്ക് പ്രകടിപ്പിക്കുന്നു. അലർജി പ്രശ്നങ്ങളില്ലാത്തവരാണ് എങ്കിൽ ഏത് രൂപത്തിലും നിങ്ങൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തൈര് മാത്രമായോ, തൈര് അല്പം കടുക് പൊട്ടിച്ച് കാച്ചി ഉപയോഗിക്കുന്നതും നല്ലതാണ്. ശരീരത്തിൽ നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായകമാണ്. ഈസ്റ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് എന്നതുകൊണ്ട് തന്നെ ബ്രഡ്,ബിസ്ക്കറ്റ്, റസ്ക് പോലുള്ളവ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *