മിക്കവാറും ആളുകൾക്കെല്ലാം തന്നെ വേനൽക്കാലം ആകുമ്പോൾ സ്ഥിരമായി കാണുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ കല്ല് ഉണ്ടാവുക എന്നുള്ളത്. കൃത്യമായി ജലാംശം ശരീരത്തിലേക്ക് എത്താതെ വരുന്നതാണ് ഇങ്ങനെ കല്ലുണ്ടാകാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ മഴക്കാലത്ത് നിങ്ങൾ കുടിക്കുന്ന വെള്ളത്തിനേക്കാൾ അധികമായി തന്നെ വേനൽക്കാലത്ത് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിൽ ജലാംശം കുറയുന്നതു കൊണ്ടുണ്ടാകുന്ന സ്റ്റോണുകളുടെ വേദന വളരെ കഠിനമായിരിക്കും.
എന്നാൽ ഇങ്ങനെ മാത്രമല്ല കല്ലുകൾ ഉണ്ടാകുന്നത് കാൽസ്യം അധികമായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുമ്പോഴും ഇത് ഓക്സിലേറ്റുകളുമായി കൂടിച്ചേർന്ന കല്ലുകൾ രൂപപ്പെടാനുള്ള സാധ്യതകളുണ്ട്. പ്രോട്ടീന്റെ വേസ്റ്റ് പ്രോഡക്റ്റ് ആയ യൂറിക് ആസിഡ് കൂടുന്നതനുസരിച്ച് കല്ലുകളായി ഇവരൂപമാറ്റം സംഭവിക്കാൻ സാധ്യതകൾ വളരെ കൂടുതലാണ്. ഇത് കിഡ്നിയിലേക്ക് വരുമ്പോഴാണ് കല്ലുകൾ ആയി രൂപപ്പെടാൻ ഉള്ള സാധ്യതയുള്ളത്. ഇങ്ങനെ കല്ലുകൾ ഉണ്ടാകുമ്പോൾ ഇതിനെ പല വലിപ്പത്തിലുള്ള കല്ലുകൾ ആയി മാറാനുള്ള സാധ്യതകളും കൂടുതലാണ്.
വലിപ്പം കൂടുന്തോറും കല്ല് വേദന ഉണ്ടാക്കുന്നതിന്റെ തീവ്രതയും വർദ്ധിക്കും. ചില കല്ലുകൾ മണൽത്തരി പോലെ വളരെ ചെറുതായിരിക്കും. ഇത് നിങ്ങൾക്ക് ശരീരത്തിൽ ഉണ്ടാകുന്നതുകൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. കല്ലുകൾ മൂത്രനാളിലൂടെ ചലിച്ച് ഏതെങ്കിലും തരത്തിൽ ബ്ലോക്ക് ആയി നിൽക്കുമ്പോഴാണ് മൂത്രം പോകുന്നവൻ തടസ്സമോ വേദനയോ ഉണ്ടാകുന്നത്. മൂത്രത്തിൽ കല്ല് ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ വേദനയുള്ള സമയത്ത് വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്.
അല്ലാത്ത സമയത്ത് കരിക്കിൻ വെള്ളം കുടിക്കുന്നത് മൊത്തത്തിൽ വേദന കുറയ്ക്കാൻ സഹായിക്കും. മൂത്രം പോകുന്ന തടസ്സം മൂത്രമൊഴിക്കുമ്പോൾ വേദനയോ മൂത്രം തുള്ളിതുള്ളിയായി പോകുന്ന അവസ്ഥയോ ഉണ്ടാകുന്നു എങ്കിൽ ഒരു ഡോക്ടറെ കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം അല്ലെങ്കിൽ മൂന്നു ലിറ്റർ വെള്ളം എന്നത് കൃത്യമായി കണക്ക് വെച്ച് കുടിക്കുക എന്നതാണ്.