പലർക്കും സ്ഥിരമായി അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. എന്നാൽ അസിഡിറ്റി എന്നത് ഒരു നിസ്സാര പ്രശ്നമായി ഒരിക്കലും കരുതരുത്. കാരണം സ്ഥിരമായി നമ്മുടെ ശരീരത്തിൽ അസിഡിറ്റി എന്ന പ്രശ്നം നിലനിൽക്കുന്നത് വഴി ശരീരത്തിൽ തൊണ്ടയിലെയും വയറിലെയും തൊലി പോലും പൊളിഞ്ഞു പോകുന്ന ഒരു സിറ്റുവേഷൻ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ഇത്തരത്തിലുള്ള ഒരു അവസ്ഥ നാം പലപ്പോഴും പുറത്തേക്ക് തിരിച്ചറിയാറില്ല. ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രോബയോട്ടിക്കുകൾ സ്ഥിരമായി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
മാനസികമായ ഉണ്ടാകുന്ന സ്ട്രെസ്സ് ഡിപ്രഷൻ പോലുള്ള അവസ്ഥകൾ പോലും അസിഡിറ്റി ഉണ്ടാകാൻ ഒരു കാരണമാകുന്നുണ്ട് എന്നതൊരു വാസ്തവം തന്നെയാണ്. നിങ്ങൾക്ക് നിങ്ങളുടെ അസിഡിറ്റി പ്രശ്നങ്ങളെ കുറയ്ക്കാൻ വേണ്ടി ദിവസവും നല്ല ഭക്ഷണങ്ങൾ കഴിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക. വിറ്റമിൻ ഡി കുറയുന്നതുകൊണ്ടും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്ന അസിഡിറ്റിയുടെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സ നൽകുക. അസിഡിറ്റി എന്നത് യഥാർത്ഥത്തിൽ എന്താണ് എന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണം.
യഥാർത്ഥത്തിൽ ദഹന വ്യവസ്ഥയിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ഏറ്റക്കുറച്ചിലുകളാണ് ഇത്തരത്തിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ആസിഡ് ശരീരത്തിൽ നിലനിൽക്കുന്നത് ചില സമയത്ത് ഇതിന്റെ പ്രവർത്തനം കൂടുന്നത് കൊണ്ടും ചില സമയത്ത് പ്രവർത്തനം കുറയുന്നത് കൊണ്ടും ഒരുപോലെ അസിഡിറ്റി റിഫ്ലക്ഷൻസ് ഉണ്ടാകും. അതുകൊണ്ട് കൃത്യമായ ഒരു ആരോഗ്യ ശീലം നിങ്ങൾക്കുണ്ട് എങ്കിൽ ഈ പ്രശ്നങ്ങളെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. തേനും ചേർത്ത് ജ്യൂസ് ഉണ്ടാക്കി ദിവസവും ഒരുതവണയെങ്കിലും കുടിക്കുന്നത് .
നിങ്ങളുടെ അസിഡിറ്റി പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെ നിയന്ത്രിക്കും. പ്രധാനമായും തൊണ്ടയിലും വയറിനകത്തും ഉണ്ടാകുന്ന തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥ നിയന്ത്രിക്കാനും ഹണി അലോവേര ജ്യൂസ് സഹായിക്കും. ഒരുപാട് എരിവും, മസാലയും, പുളിയും, ഉപ്പും നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും കുറയ്ക്കുന്നതാണ് എപ്പോഴും നല്ലത്. ഭക്ഷണത്തിൽ ധാരാളം ആയി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇതിനുവേണ്ടി സാലഡുകൾ ശീലമാക്കാം.