ഫാറ്റി ലിവർ ആണോ, ഇത് ക്യാൻസറിനെ പോലും കടത്തിവെട്ടുന്ന മാരകരോഗം.

ഇന്ന് ക്യാൻസർ എന്ന രോഗം പോലും അധികം അപകടകാരി അല്ല എന്ന ചിന്ത ആളുകൾക്ക് ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് ഫാറ്റി ലിവർ. കാരണം ഇന്ന് ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാം. അത്രയേറെ ആളുകൾ ഫാറ്റി ലിവർ എന്ന അവസ്ഥ കൊണ്ട് നടക്കുന്നുണ്ട്. പക്ഷേ അത്ര സീരിയസ് ആയി ഈ പ്രശ്നത്തെ കണക്കിലെടുക്കാത്ത കൊണ്ടാണ് മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഇത് പിന്നീട് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് മരണത്തിലേക്ക് പോലും നയിക്കുന്നത്. ഏതെങ്കിലും ഒരു സ്കാനിങ്ങിന്റെ ഭാഗമായി ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങൾക്ക് കാണുന്ന പക്ഷം തന്നെ നിങ്ങളുടെ ജീവിതത്തിലും ഭക്ഷണത്തിലും വ്യായാമത്തിലും വലിയ മാറ്റങ്ങൾ വരുത്തുക.

   

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കുക. നമ്മുടെ ഇഷ്ടഭക്ഷണം ആയ ചോറിൽ നിന്നും, വെളുത്ത അരി ഉപേക്ഷിച്ച് പകരം തവിടുള്ള അരി ഉപയോഗിച്ച് പാകം ചെയ്യാം. ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലേറ്റിന്റെ നാല് ഒരു ഭാഗം മാത്രമായിരിക്കണം ചോറ്. ചോറ് ഉപേക്ഷിക്കാൻ സാധിക്കുന്നവരാണ് എങ്കിൽ അത്രയും ഉത്തമം. പകരം നിങ്ങൾക്ക് വിശപ്പ് മാറ്റാനായി പച്ചക്കറികൾ ധാരാളമായി കഴിക്കാം. പ്രത്യേകിച്ചും വേവിച്ച് കഴിക്കുന്നത് തന്നെയാണ് നല്ലത്. വേവിക്കാതെ കഴിക്കുന്ന കുക്കുമ്പർ പോലുള്ള പച്ചക്കറികളും ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ സാലഡ് രൂപത്തിൽ ഉൾപ്പെടുത്താം.

ചായ കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ എങ്കിൽ ഇനി അത് മറന്നേക്കു പകരം ഗ്രീൻ ടീ ശീലമാക്കാം. നാരങ്ങ വെള്ളവും കുടിക്കാം എങ്കിലും ഇതിൽ നിന്നും മധുരം ഒഴിവാക്കി നിർത്തണം. മധുരവും കാർബോഹൈഡ്രേറ്റും കൊഴുപ്പും ഒരുപോലെ പ്രശ്നക്കാരാണ്. ചെറിയ അളവിലുള്ള ഫാറ്റി ലിവർ എന്ന അവസ്ഥയാണ് എങ്കിലും ഇതിനെ കാര്യമായി തന്നെ പരിഗണിച്ച് ചികിത്സകൾ നൽകണം. എല്ലാവർക്കും ഉണ്ട് എന്നതുകൊണ്ട് തന്നെ പലരും ഇതിനെ നിസ്സാരമായി കരുതുന്നു. പ്രധാനമായും ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ശക്തമായ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യണം. ഇത് നിങ്ങളുടെ ശരീരത്തിന് കൂടുതൽ കൊഴുപ്പ് ഉരുക്കി കളയാൻ സഹായിക്കും.

ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് പിന്തുടരുന്നതും വളരെയധികം സഹായകമാണ്. ഈ ഫാസ്റ്റിംഗ് ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ അനാവശ്യമായ ഉള്ള കോശങ്ങളും അവർ തന്നെ ഭക്ഷിക്കുകയും ഇതുമൂലം കാൻസർ കോശങ്ങൾ പോലും നശിപ്പിക്കപ്പെടുന്ന അവസ്ഥയും ശരീരത്തിലെ കൊഴുപ്പിനെ മുഴുവൻ ഒരുക്കി കളയുന്ന ഒരു അവസ്ഥയും കാണാനാകും. അത്രയേറെ ഉപകാരപ്രദമായ ഒരു രീതിയാണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ്. നിങ്ങൾക്കും ആരോഗ്യകരമായ ഒരു ജീവിതം നയിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമ ശീലവും വളർത്തിയെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *