ഇനി പ്രോട്ടീൻ പൗഡർ കഴിച്ച് വിഷമിക്കേണ്ട തടി കൂട്ടാൻ വീട്ടിലിരുന്ന് തന്നെ.

ശരീരഭാരം കൂടിയതുകൊണ്ട് വിഷമിക്കുന്ന ആളുകൾ ധാരാളമുണ്ട് എങ്കിലും അവർക്ക് ഇടയിൽ ശരീരത്തിന് തീരെ തടി ഇല്ല എന്ന് വിഷമിക്കുന്നവരും ഉണ്ട്.ഇത്തരത്തിലുള്ള ആളുകൾ ധാരാളം ഭക്ഷണം വലിച്ചുവാരി കഴിക്കാനും ശ്രമിക്കാറുണ്ട് എങ്കിലും ഇവരെക്കൊണ്ട് പലപ്പോഴും ഇത് സാധിക്കാതെ വരും.വാരിവലിച്ച് കഴിക്കുന്നത് കൊണ്ട് ശരീരഭാരം കൂടുതലുപരി ഇവർക്ക് രോഗാവസ്ഥകൾ വന്ന ചേരും എന്നതാണ് വാസ്തവം. അതുകൊണ്ട് ഏറ്റവും ആരോഗ്യപ്രദമായ രീതിയിൽ നിങ്ങളുടെ ഭക്ഷണങ്ങളെ ക്രമപ്പെടുത്താൻ ശ്രദ്ധിക്കുക.

   

ഇതിനായി നിങ്ങളുടെ ഭക്ഷണത്തിലേക്ക് നല്ല പ്രോട്ടീനും കാൽസ്യവും മറ്റു മിനറൽസും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഏറ്റവും ആദ്യം രാവിലെ ഉണരുന്ന സമയത്ത് ആദ്യ ഭക്ഷണം കഴിക്കുമ്പോൾ ഇതിൽ പാല് നിശ്ചയമായും ഉൾപ്പെടുത്തുക. ഒരു ഗ്ലാസ് പാലും ഒരു നേന്ത്രപ്പഴവും ഒരു കോഴിമുട്ട പുഴുങ്ങിയതും കഴിക്കുകയാണ് എങ്കിൽ നിങ്ങളുടെ പ്രഭാത ഭക്ഷണം ഒരുപാട് ആരോഗ്യപ്രദമായി. ശേഷം നിങ്ങൾക്ക് ഒരുപാട് കാർബോഹൈഡ്രേറ്റ് കഴിക്കുക എന്നതിനേക്കാൾ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റും ഇതിലേക്ക് .

ധാരാളം പ്രോട്ടീനും കാൽസ്യവും ഉൾപ്പെടുന്ന പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക. നാലുമണിക്ക് ചായ കുടിക്കുന്ന ശീലം ഉള്ളവരാണ് എങ്കിൽ കടുപ്പം കൂടിയ ചായകൾ ഒഴിവാക്കി വളരെ ലൈറ്റ് കടുപ്പത്തിൽ ചായ കുടിക്കുക പാല് മാത്രം കുടിക്കാൻ താല്പര്യമുള്ളവരാണ് എങ്കിൽ അങ്ങനെയും കുടിക്കാം. ചായയ്ക്ക് പലഹാരമായി എണ്ണ പലഹാരങ്ങൾ ഉപയോഗിക്കാതെ നല്ല റിച്ച് പ്രോട്ടീൻ ഉള്ള പലഹാരങ്ങൾ കഴിക്കുക. ഇതിനായി ഒരു പാത്രം അവലെടുത്ത് ഇതിലേക്ക് അല്പം നാളികേരം ശർക്കര പഴം എന്നിവ കൂട്ടി തിരുമ്പി കഴിക്കുകയാണ്.

എങ്കിൽ ഏറ്റവും ആരോഗ്യകരമായ ഒരു ഭക്ഷണമായി മാറിയത്. രാത്രിയിൽ ഒരുപാട് ഭക്ഷണം കഴിക്കുന്നത് അത്ര ഉത്തമമല്ല. പകരം ഒരു മിൽക്ക് ഷേക്ക് കഴിക്കാം. ഇതിനായി തണുപ്പിച്ചെടുത്ത ഒരു ഗ്ലാസ് പാലും ഇതിലേക്ക് ഒരു പാളയം തോടൻ പഴവും രണ്ടുമൂന്നു കശുവണ്ടിയോ 2 ബദാമോ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. രുചി കൂടുതലാക്കാൻ ഒരു അല്പം ബൂസ്റ്റ് കൂടി ചേർത്തു കൊടുക്കാം. നിങ്ങൾക്ക് ഇത്തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ശരീര ഭാരം വർദ്ധിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *