ചെമ്പരത്തി പൂക്കൾ തലമുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്ന് ഇനിയും പറഞ്ഞ് ഫലിപ്പിക്കേണ്ടതില്ല. ചെമ്പരത്തി പൂക്കളും ഇതിനോടൊപ്പം തന്നെ പനിക്കൂർക്കയുടെ ഇലയും ചേർക്കുകയാണ് എങ്കിൽ കൂടുതൽ ഫലം ലഭിക്കും. ഇവയോടൊപ്പം തന്നെ ചേർക്കാവുന്ന മറ്റൊന്നാണ് കറിവേപ്പില. ഈ മൂന്ന് ഇൻഗ്രീഡിയൻസും ഒരു മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കണം. ഒരിക്കലും.
ഇതിലേക്ക് വെള്ളം ചേർത്ത് അരയ്ക്കരുത്. പകരം ചേർത്ത് കൊടുക്കേണ്ടത് മറ്റൊന്നാണ്. മൂന്ന് ടേബിൾ സ്പൂൺ ചായ ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് അല്പം ഒന്ന് വറ്റിച്ച് എടുക്കാം. ശേഷം ചെമ്പരത്തി മിക്സിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിൽ ആകാൻ ആവശ്യമായ മിക്സ് ചേർത്തു കൊടുക്കാം. ചുവടുകട്ടിയുള്ള ഉപയോഗശൂന്യമായ ഒരു ഇരുമ്പ് പാത്രത്തിലേക്ക് രണ്ട് സ്പൂൺ നെല്ലിക്ക പൊടിയും ഒരു സ്പൂൺ മൈലാഞ്ചി.
പൊടിയും ചേർത്ത് ഒന്ന് ഡ്രൈ ആക്കി വറുത്തെടുക്കാം. ഇതിലേക്ക് പേസ്റ്റ് രൂപമാകുന്നതുവരെ ആവശ്യമായ ചായ മിക്സ് ചേർത്ത് ഇളക്കാം. ഒരുപാട് ലൂസ് ആകാതെ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് ചെമ്പരത്തിയും പനിക്കൂർക്കയും കറിവേപ്പിലയും കൂടി ഉള്ള മിക്സ് ചേർത്തു കൊടുക്കാം. ഇവ എല്ലാം കൂടി നല്ല പോലെ ലയിപ്പിച്ച് എടുത്ത് പാത്രത്തിൽ രാത്രി മൂടി വയ്ക്കുക.
രാവിലെ എഴുന്നേറ്റ് നിങ്ങൾക്ക് നിങ്ങളുടെ നരച്ച മുടിയിലേക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കാം. ശേഷം സോപ്പ് ഷാംപൂവ് ഉപയോഗിക്കാതെ തണുത്ത വെള്ളത്തിൽ തല കഴുകിയെടുത്താൽ നിങ്ങൾ തന്നെ ഞെട്ടുന്ന റിസൾട്ട് ഉണ്ടാകും. ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കാത്ത അത്ര റിസൾട്ട് നൽകാൻ സാധിക്കുന്ന ഒന്നാണ് ഈ മിക്സ്.