നമുക്കെല്ലാം തന്നെ ശരീരത്തിൽ ഒരുപാട് ഗ്യാസിന്റെ ബുദ്ധിമുട്ട് ഒരു തവണയെങ്കിലും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടാകും. ദഹനപ്രക്രിയ കൃത്യമാകാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ഗ്യാസ് അസിഡിറ്റി മല സംബന്ധമായ പ്രശ്നങ്ങൾ എല്ലാം അനുഭവിക്കേണ്ടതായി വരുന്നത്. ഒന്നോ രണ്ടോ ദിവസത്തിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് മലശോധന ഉണ്ടായില്ല എങ്കിൽ ഇതിനെ മലബന്ധം എന്ന് വിശേഷിപ്പിക്കാൻ ആകും. സാധാരണയായി ദിവസത്തിൽ ഒരു തവണയെങ്കിലും കൃത്യമായി മലം പോവുകയാണ് എങ്കിൽ നോർമലായി കണക്കാക്കാം. എന്നാൽ ഇന്നത്തെ നമ്മുടെ ഭക്ഷണരീതിയും ആരോഗ്യ ശീലവും എല്ലാം ഇതിൽ നിന്നും നേരെ വിപരീതമായ ഒരു പ്രക്രിയയാണ് ശരീരത്തിൽ കാണിക്കുന്നത്.
പലർക്കും ഇന്ന് മലബന്ധം ഒരു സ്ഥിര സംഭവമായി മാറിയിരിക്കുന്നു. ഇന്ന് ഹോട്ടലുകളിലെയും ബേക്കറികളിലെയും ഭക്ഷണപദാർത്ഥങ്ങൾ എല്ലാം വാങ്ങി കഴിക്കുന്ന ഒരു ശീലമുണ്ട്. ഇത് ഒഴിവാക്കാതെ നമ്മുടെ വയറിനകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. വായയിലൂടെ കൊടുക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെയും ചെറുകുടലിലൂടെയും വൻകുടലിലൂടെയും കടന്നുപോയി ആമാശയത്തിലും പിന്നീട് മലമായി പുറത്തേക്ക് പോകുന്നു. എന്നാൽ ഈ വഴികളിൽ എവിടെയെങ്കിലും ചെറിയ തടസ്സം ഉണ്ടായാൽ ഈ പ്രക്രിയയും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
മിക്കവാറും ആളുകൾക്കെല്ലാം തന്നെ കുടലുകളിൽ ഭക്ഷണം ശരിയായി ദഹിക്കാതെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ കാണാം. ഈ പ്രശ്നം കൊണ്ട് തന്നെ കീഴ് വായു ശല്യവും അസിഡിറ്റി ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും സ്ഥിരമായി അനുഭവിക്കേണ്ടതായി വരും. പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ നിങ്ങൾക്ക് ശീലമാക്കാം. ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന മാംസാഹാരങ്ങളിൽ മിക്കവാറും കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുന്നതാണ് ഉത്തമം. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം.
ഒപ്പം തന്നെ പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ആയിരിക്കണം നിങ്ങളുടെ ഭക്ഷണങ്ങൾ. ധാരാളമായി ജലാംശം ശരീരത്തിൽ ഉണ്ടാകുന്ന ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണം. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക ശീലമാക്കുന്നതും വളരെ സഹായകമായിരിക്കും. ധാരാളമായി പ്രോബയോട്ടിക്കുകളും പ്രീ ബയോട്ടിക്കുകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകണം. ഇത് ഒരു പരിധിവരെ അസിഡിറ്റി പ്രശ്നങ്ങളെയും ദഹനപ്രശ്നങ്ങളെയും നിയന്ത്രിക്കും.