പ്രായം കൂടുമ്പോഴും അല്ലാതെ അകാലനര ബാധിച്ചും ആളുകൾക്ക് മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെട്ട വെളുത്ത നിറത്തിലേക്ക് മാറാറുണ്ട്. ഇത്തരത്തിൽ മുടി നരച്ചത് ആകുമ്പോൾ ആളുകളുടെ മനസ്സിലുള്ള കോൺഫിഡൻസും ഇതിന്റെ ഭാഗമായി നഷ്ടപ്പെടാം. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഷാമ്പുകളും ഡൈകളും കടകളിൽ നിന്നും മേടിച്ച് ഉപയോഗിക്കുമ്പോൾ ഈ കെമിക്കലുകൾ നിങ്ങളുടെ തലമുടിയുടെയും തലയോട്ടിയുടെയും ആരോഗ്യവും നഷ്ടപ്പെടുത്തും.
ഇത്തരത്തിൽ നിങ്ങളുടെ തലമുടിയുടെയും തലയോട്ടിന്റെയും ആരോഗ്യം നഷ്ടപ്പെടാതെ കൂടുതൽ നാച്ചുറൽ ആയ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നല്ല ഹോം റെമഡി പരിചയപ്പെടാം. ഈ രീതി പ്രയോഗിക്കാൻ വഴി നിങ്ങളുടെ മുടിയുടെ നിറം വർധിക്കുകയും കരുത്ത് വർദ്ധിക്കുകയും നീളം കൂടുകയും ചെയ്യും. ഇതിനായി ഏറ്റവും പ്രധാനമായും നാച്ചുറൽ ആയിട്ടുള്ള വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ആദ്യമായി ഒരുപിടി ചെമ്പരത്തി ഇല കഴുകി വൃത്തിയാക്കി എടുക്കാം.
ചെറിയ ഒരു തണ്ട് പനിക്കൂർക്ക ഇല കൂടി ഇതിൽ ചേർക്കാം. മിക്സിയുടെ ജാറിൽ ഇത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഈ ചായേല് മിക്സ് അരിച്ചെടുത്ത് ചെമ്പരത്തി ഇല അരയ്ക്കുമ്പോൾ കൂടെ ചേർക്കാം. നല്ലൊരു പേസ്റ്റ് രൂപത്തിലാകത്തക്കവിധം മാത്രം ചായ മിക്സ് ചേർത്ത് കൊടുക്കാം. നല്ല ഒരു പേസ്റ്റ് രൂപത്തിലായ ഈ മിക്സ് വീണ്ടും ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റാം.
ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ നെല്ലിക്ക പൊടി കൂടി ചേർത്ത് ഇളക്കി കൊടുക്കാം. നല്ല ലൂസ് ആയ രൂപത്തിലേക്ക് ഇതിനെ മാറ്റിയെടുക്കുക. ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി വീണ്ടും ഒരു കട്ടിയുള്ള രൂപത്തിലേക്ക് ഇതിനെ കുറുക്കി എടുക്കാം. ഒരു രാത്രി മുഴുവൻ ഇത് മൂടിവച്ചശേഷം, രാവിലെ എടുത്ത് തലയിൽ പുരട്ടി അരമണിക്കൂർ വെച്ച ശേഷം കഴുകിക്കളയാം.