പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽപാദങ്ങളിലുള്ള വേദന. ചിലർക്ക് ഇത് കാൽപാദത്തിന്റെ ഉപ്പിറ്റി ഭാഗത്ത് മാത്രമായി കാണാം. ചിലർക്ക് കാൽപാദത്തിന്റെ താഴ്ഭാഗം പൂർണമായും വേദനിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾ മാറ്റുന്നതിന് പലതരത്തിലുള്ള മരുന്നുകളും നാം കഴിക്കുന്ന, ഉപയോഗിക്കുന്നുമുണ്ടാകും. എന്നാൽ ഈ മരുന്നുകൾ കൊണ്ട് നിങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്നില്ല എങ്കിൽ നിങ്ങൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു നല്ല മാർഗമാണ് ഇവിടെ പറയുന്നത്.
പ്രധാനമായും പുരുഷന്മാരെക്കാൾ കൂടുതലായും ഇത്തരത്തിലുള്ള വേദനകൾ അനുഭവിക്കുന്നത് സ്ത്രീകൾ തന്നെയാണ്. അമിതഭാരവും, യൂറിക്കാസിഡ് പോലുള്ള ഘടകങ്ങളുടെ അമിതമായ ഉൽപാദനം ഉണ്ടാകുന്നതുമാണ് ഇത്തരത്തിൽ വേദനകൾ ഉണ്ടാകാൻ കാരണമാകുന്നത്. ചില ആളുകളുടെ കാര്യത്തിൽ ആണെങ്കിൽ പ്രായം കൂടുന്നതോറും ഇത്തരത്തിലുള്ള വേദനകളും വർദ്ധിച്ചു വരാം. നിങ്ങളുടെ ശരീരത്തിലെ വേദനകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാൻ ഒരു നല്ല മാർഗം പറയാം.
ഒരു കരിങ്കല്ല് നിങ്ങൾക്ക് ഗ്യാസിലോ അടുപ്പിൽ വച്ച് നല്ലപോലെ ചൂടാക്കി എടുക്കാം. ശേഷം ഇത് ഒരു കോട്ടൺ തുണിയെ കൊണ്ട് പൊതിഞ്ഞ് നിങ്ങളുടെ കാലിന് വേദനയുള്ള ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കാം. മാത്രമല്ല ഒരു ബക്കറ്റിൽ നല്ലപോലെ തണുത്ത വെള്ളവും മറ്റൊരു ബക്കറ്റിൽ നല്ല ചൂടുള്ള വെള്ളവും എടുത്ത് കാലുകൾ ചൂടുള്ള വെള്ളത്തിൽ ഒരു മിനിറ്റ് വെച്ചതിനുശേഷം മാറ്റി തണുത്ത വെള്ളത്തിൽ ഒരു മിനിറ്റ് വയ്ക്കുക.
ഇങ്ങനെ 10 തവണയെങ്കിലും മാറി മാറി ചെയ്യുക വഴി നിങ്ങളുടെ കാല് വേദനിക്കുന്ന ഒരു ശമനം ലഭിക്കും. രാത്രിയിൽ ഉറങ്ങുന്ന സമയത് ആണെങ്കിലും കാലുകൾ പുതപ്പുകൊണ്ട് മുടി സോക്സുകൾ ധരിച്ചു കിടന്നുറങ്ങാം. രാവിലെ എഴുന്നേറ്റ് ഉടനെ കാലുകൾ നിലത്ത് കുത്താതെ അല്പം സ്ട്രച്ചിങ് എക്സസൈസുകൾ ചെയ്ത ശേഷം മാത്രം, കട്ടിലിൽ നിന്നും കാലുകൾ നിലത്തേക്ക് ഇറക്കുക.