ശരീരഭാരം ക്രമാതീതമായി കൂടുന്ന സമയത്ത് ആളുകൾക്ക് പലതരത്തിലുള്ള രോഗങ്ങളും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഭാരം ഇങ്ങനെ നിലവിട്ട് കൂടുന്നതിന് ഒരു ഇട ഉണ്ടാകരുത്. ശരീരഭാരം ക്രമാതീതമായി കൂടുന്നതിന് ഏറ്റവും പ്രധാന കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും തന്നെയാണ്.
അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണശീലങ്ങൾ വളരെയധികം ശ്രദ്ധാപൂർവ്വം ക്രമീകരിച്ചു മുന്നോട്ടുപോകണം. ഒരിക്കൽ ശരീരം ഒരുപാട് വണ്ണം വെച്ച് കഴിഞ്ഞാൽ ഇതിനെ കുറച്ചു കൊണ്ടുവരിക എന്ന് അല്പം പ്രയാസകരമായ കാര്യമാണ്. പ്രത്യേകിച്ചും ഒപേസിറ്റി മൂലം ഇവരുടെ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങൾ എല്ലാം ഒരുപാട് താള പിഴവുകൾ ഉണ്ടായിരിക്കും.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ ഒപേസിറ്റിയുടെ ഭാഗമായി ഉണ്ടാകാം. നിങ്ങളും ഒരുപാട് ശരീരഭാരമുള്ള ആളുകളാണ് എങ്കിൽ രാവിലെ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി ജലാംശം ഉള്ള പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന സാലഡുകൾ ചേർക്കാം. ഉച്ചയ്ക്കും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് ഒഴിവാക്കാൻ ശ്രമിക്കുക.
മലയാളികളുടെ ഇഷ്ടഭക്ഷണമായ ചോറാണ് വലിയ പ്രശ്നക്കാരൻ. രാത്രിയിലെ ഭക്ഷണം ഒഴിവാക്കാൻ കഴിയുകയാണെങ്കിൽ ഒഴിവാക്കുക സാധിക്കാത്തവരാണ് എങ്കിൽ, മരുന്നുകളും മറ്റും കഴിക്കുന്നവരാണ് എങ്കിൽ ആറുമണിയോടെ കൂടി രാത്രി ഭക്ഷണം കഴിച്ചിരിക്കണം. മാത്രമല്ല ചില പൊടിക്കൈകളും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം രോഗാവസ്ഥകൾ ഉള്ളവർക്ക് തിരഞ്ഞെടുക്കാം. ഷിയാസീഡ്, ഉലുവ എന്നിവയെല്ലാം ശരീര ഭാരം കുറയ്ക്കുന്നതിന് ഒരുപാട് ഉപകാരപ്രദമാണ്.