ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും തന്നെ ഒരുപാട് പ്രാധാന്യങ്ങൾ ഉണ്ട്. ഓരോ അവയവം ചെയ്യേണ്ട പ്രവർത്തി വ്യത്യസ്തങ്ങളാണ് എന്നതുകൊണ്ട് തന്നെ ഒന്നിന് പകരം ഒന്ന് എന്ന രീതി സാധിക്കില്ല. ഇത്തരത്തിൽ എല്ലാ അവയവങ്ങളിലും അതതിന്റെ പ്രാധാന്യത്തോടെ കൂടി തന്നെ നോക്കി കാണേണ്ടതുണ്ട്. കാലുകൾക്ക് നിത്യ ജീവിതത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്. കാലുകളിൽ കാണുന്ന നിറവ്യത്യാസവും രീതി വ്യത്യാസങ്ങളും കാലുകളിലെ.
നീര് വരുന്നതും എല്ലാം തന്നെ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. ഓരോ ലക്ഷണങ്ങളും ഓരോ രോഗങ്ങളുടെ ഭാഗമായാണ് ഉണ്ടാകുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങളും കാലുകളിൽ കാണപ്പെടുന്ന മാറ്റങ്ങളും നാം തിരിച്ചറിയണം. പ്രധാനമായും കാലുകൾക്ക് അമിതമായി തണുപ്പ് അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും ഇത് തൈറോയ്ഡ് സംബന്ധമായ രോഗങ്ങളുടെ ഭാഗമായാണ് ഉണ്ടാകുന്നത്.
സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കാണെങ്കിൽ തണുപ്പ് സഹിക്കുക വളരെയധികം പ്രയാസകരമായിരിക്കും. ഇത് ഏറ്റവും അധികം അനുഭവപ്പെടുന്നത് കാലുകളിലാണ് എന്നതുകൊണ്ട് തന്നെ ഫാനിടാനോ, തണുത്ത വെള്ളത്തിൽ കുളിക്കാനോ ഒന്നും ഇവർക്ക് സാധിക്കില്ല. കാലുകളിലെ നിറം വ്യത്യാസം ആണ് കാണപ്പെടുന്നത്എങ്കിൽ ഇത് ലിവർ സംബന്ധമായ രോഗങ്ങളുടെ ഭാഗമായി ആണ്. അതുപോലെതന്നെ വെരിക്കോസ് വെയിനിനെ അനുബന്ധിച്ചു.
കാലുകളിലെ നിറം വ്യത്യാസം ഉണ്ടാകാറുണ്ട്. അമിതഭാരം കിഡ്നി രോഗങ്ങൾ എന്നിവയുടെ ഭാഗമായി കാലുകളിൽ നീര് വന്ന് നിറയാറുണ്ട്. കുഴിനഖം പോലുള്ള അവസ്ഥകൾ നിങ്ങളുടെ കാൽവികൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് ചില അലർജി രോഗങ്ങളുടെ ഭാഗമായിട്ടാണ്. പ്രമേഹം ഉള്ള ആളുകൾക്കും ഇത്തരത്തിൽ കുഴിനഖം കാണാറുണ്ട്. പ്രമേഹ രോഗി അവരുടെ ശരീരത്തിലെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു അവയവമാണ് കാലുകൾ.