നിങ്ങളുടെ മുടി ഇഴകൾക്ക്‌ കൂടുതൽ ബലമേകാൻ, അഴകുള്ളതാക്കാൻ ഈ ഇല സഹായിക്കും.

എല്ലാ പ്രായത്തിലും പെടുന്ന ആളുകൾക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. എനിക്ക് ഇപ്പോഴും പുരുഷന്മാരും സ്ത്രീകളും ഇതിനെക്കുറിച്ച് ഒരുപാട് ടെൻഷൻ അടിക്കാറുണ്ട്. നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ടെൻഷനുകൾ എല്ലാം മാറ്റിവയ്ക്കുക എന്നത് തന്നെയാണ്. അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്ന ആളുകൾക്ക് മുടികൊഴിച്ചിൽ സർവ്വസാധാരണമായി സംഭവിക്കാം. കൂടുതൽ ഹാർഡ് ആയിട്ടുള്ള ഷാമ്പുകൾ തലയിൽ ഉപയോഗിക്കുന്നതും മുടികൊഴിച്ചിലിന് ഒരു കാരണമാണ്.

   

ചില മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയും മുടികൊഴിച്ചിൽ കാണാറുണ്ട്. ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനവും മുടികൊഴിച്ചിലിന് ഒരു കാരണം തന്നെയാണ്. ഇവയെല്ലാം ശരീരത്തിൽ വരുന്ന ചില വ്യതിയാനങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. എന്നാൽ നമ്മുടെ അശ്രദ്ധകൊണ്ടും നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഹാർട് ഷാമ്പുകളുടെ ഉപയോഗം ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെതന്നെയാണ് മാർക്കറ്റുകളിൽ ലഭിക്കുന്ന എണ്ണകളുടെയും മറ്റും പരസ്യം കണ്ട് ഇവ നാം വേടിച്ച് ഉപയോഗിക്കുമ്പോൾ,.

ഇത് നമ്മുടെ ശരീരത്തിന് ചേർന്നതാണോ എന്ന് മനസ്സിലാക്കാതെ ഉപയോഗിക്കുന്നത് കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. പലതരത്തിലുള്ള എണ്ണകൾ മാറിമാറി ഉപയോഗിക്കുന്നതും മുടികൊഴിച്ചിൽ ഉണ്ടാകും. ഇത്തരത്തിലുള്ള മുടികൊഴിച്ചിലിനെ അകറ്റുന്നത് ആദ്യമേ ചെയ്യേണ്ടത് ഷാംപൂ എപ്പോഴും ഏറ്റവും ലൈറ്റ് ആയി മാത്രം ഉപയോഗിക്കുക. ഏതെങ്കിലും ഒരു എണ്ണ സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കുക.

തലമുടി വളരെ സോഫ്റ്റ് ആയി മാത്രം കഴുകി എടുക്കുക. പേരയുടെ കൂമ്പ് അരച്ച് പിഴിഞ്ഞ് ഇതിലെ നീര് തലയോട്ടിയിൽ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. മുരിങ്ങയിലയുടെ നീയും ഇതുപോലെ ഉപയോഗിക്കാം. മുട്ടയുടെ വെള്ള, ചെമ്പരത്തി താളി എന്നിവയെല്ലാം ഉപയോഗിച്ചും തല നല്ലപോലെ കഴുകി എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *