വീടുകളിൽ മിക്കവാറും തന്നെ പാചകം എന്നത് സ്ത്രീകളുടെ വിഭാഗമാണ്. അമ്മമാർ ആയിരിക്കും ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പി കൊടുക്കുന്നതും. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലെ ഭക്ഷണം ആരോഗ്യകരമാകണമെങ്കിൽ നിങ്ങളുടെ അമ്മമാർ അടുക്കളയിൽ ചെയ്യുന്ന പ്രവർത്തികളും ആരോഗ്യകരമായിരിക്കണം. ഒരിക്കലും പാകം ചെയ്യുന്ന ഭക്ഷണങ്ങൾ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ഇത് പാകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങൾ കൂടി വളരെയധികം പ്രധാനപ്പെട്ടതാണ്. ആദ്യകാലങ്ങളിൽ എല്ലാം മൺചട്ടികളും മറ്റുമാണ് പാചകം ചെയ്യാനായി ഉപയോഗിച്ചിരുന്നത്.
അതുകൊണ്ടുതന്നെ അന്ന് ആളുകൾക്ക് രോഗങ്ങളും വരുന്നത് വളരെയധികം കുറവായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണശീലവും മാറി ഭക്ഷണം പാചകം ചെയ്യുന്ന രീതിയും മാറി. മൺചട്ടികൾക്ക് പകരം നോൺസ്റ്റിക് പാത്രങ്ങളും ഇരുമ്പ് പാത്രങ്ങളും സ്റ്റീൽ പാത്രങ്ങളും നാം ഉപയോഗിക്കുന്നു. എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഇവയിൽ കുളി രസമുള്ള ഭക്ഷണങ്ങൾ പാകം ചെയ്യാതിരിക്കുകയാണ് നല്ലത്. ഏതെങ്കിലും സാഹചര്യത്തിൽ രസമുള്ളത് അധികം മസാല ഉള്ളതുമായ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നുണ്ട് എങ്കിലും, പാചകം ചെയ്ത ഉടനെ തന്നെ പകർത്തി വയ്ക്കാം.
ചില്ലു പാത്രങ്ങളിലോ സെറാമിക് പാത്രങ്ങളിലോ ആണ് ഇങ്ങനെ ഭക്ഷണം പകർത്തി വെക്കേണ്ടത്. ഒരിക്കലും ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് വിളമ്പാനും, കഴിക്കുകയോ ചെയ്യാതിരിക്കുക. പാത്രങ്ങൾ കഴുകുന്ന സമയത്ത് ഒരിക്കലും സ്റ്റീലിന്റെ സ്ക്രബ്ബറുകൾ ഉപയോഗിക്കരുത്. പകരമായി സ്പോഞ്ചിന്റെയോ സോഫ്റ്റ് ആയിട്ടുള്ള സ്ക്രബ്ബറകുകൾ ഉപയോഗിക്കുക. നോൺസ്റ്റിക് പാത്രങ്ങളിലേ കോട്ടിംഗ് ഇളകി ഭക്ഷണതിൽ ചേരുന്നത് വഴി, നിങ്ങളുടെ ഭക്ഷണത്തിലൂടെ അകത്തേക്ക് ചെല്ലാനും ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.
കറികൾ ഇളക്കാനായി പോലും പ്ലാസ്റ്റിക് തവികൾ ഉപയോഗിക്കാതിരിക്കുക. മരത്തിന്റെയും സ്റ്റീലിന്റെയോ തവികളാണ് കൂടുതൽ ഉത്തമം. മീൻ കറി പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ആണെങ്കിലും പുളി ചേർക്കുന്നത് കൊണ്ട് തന്നെ ഇത് മൺ പാത്രങ്ങളിൽ വേവിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ അടുക്കളയിൽ നിങ്ങൾ ഇത്രയും കാര്യങ്ങൾ തന്നെ ശ്രദ്ധിക്കുകയാണ് എങ്കിൽ, നിങ്ങൾക്കുണ്ടാകുന്ന രോഗങ്ങളും ഒരു പരിധിവരെ അകറ്റി നിർത്താം. ശരീരത്തിന് ആരോഗ്യകരമായ അവസ്ഥ നിലനിർത്തുന്നതിനു നിങ്ങളുടെ അടുക്കളയിൽ നിന്നും ആരോഗ്യകരമല്ലാത്ത ശീലങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക.