പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാവുക എന്നത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കാരണം ചർമ്മത്തിലെ കോശങ്ങൾ കൊഴിഞ്ഞ് ഇവക്ക് പകരമായി പുതിയ കോശങ്ങൾ ഉണ്ടാകാതെ വരുന്നതാണ്ഇത്. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് ചർമ്മത്തിൽ ചുളിവുകളും ടാനുകളും ഉണ്ടാകും എന്നത് പൊതുവായി സംഭവിക്കുന്നതാണ്. എന്നാൽ ചില ആളുകൾ എങ്കിലും പ്രായമാകുന്നതിന് മുൻപ് തന്നെ ചർമ്മ ചുളിവുകൾ പ്രത്യക്ഷപ്പെടാം.
ഇത് സംഭവിക്കുന്നതിന്റെ കാരണം ഇങ്ങനെ തന്നെയാണ്, ചർമ്മത്തിലെ പുതിയ കോശങ്ങൾ ഉണ്ടാകാതെ വരുന്ന അവസ്ഥ കൊണ്ട്. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിൽക്കുന്ന കോളേജന്റെ അളവ് കുറയുന്ന സമയത്തും ഇത്തരത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടും. നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യകരമായി നിലനിർത്തുന്ന ചർമത്തിലെ കോശങ്ങൾ നിലനിൽക്കുകയും, അതോടൊപ്പം തന്നെ കോലാജന്റെ അളവ് കൃത്യമായ അളവിൽ ഉണ്ടായിരിക്കുകയും വേണം.
ഇതിനായി ഒരുപാട് പണം ചെലവാക്കി പുതിയ കോസ്മെറ്റിക് ക്രീമുകളും, മരുന്നുകളും, ഓയിൻമെന്റുകളും വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകാൻ ഇടയില്ല. കാരണം ഇത് ശരീരത്തിന് പുറത്ത് ഉപയോഗിക്കുക എന്നതിനേക്കാൾ ശരീരത്തിന് അകത്തേക്ക് വേണ്ട മിനറൽസ് നൽകുകയാണ് കൂടുതൽ ഉത്തമം. ഇത്തരത്തിലുള്ള വിലകൂടിയ മരുന്നുകളെക്കാൾ കൂടുതൽ നിങ്ങൾക്ക് ഫലം നൽകുന്ന ഒന്നാണ് ഒരു ഗ്ലാസ് ജ്യൂസ്.
ഈ ജ്യൂസ് ഉണ്ടാക്കുന്നതിനുവേണ്ടി ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ തുല്യ അളവിൽ എടുത്ത്മിക്സിയിൽ അരച്ചെടുക്കാം. ഇവയ്ക്ക് പുറമേ തക്കാളി ദിവസവും കഴിക്കുന്നതും സ്കിന്നിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഒപ്പം തന്നെ നാലോ അഞ്ചോ നട്സും ദിവസവും രാവിലെ കഴിക്കാം. ഈ ഒരു ഭക്ഷണരീതി നിങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ചർമകാന്ധി നിലനിർത്തും.